കുറവിലങ്ങാട്: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പകർച്ചപ്പനി വ്യാപകമായതിന് പിന്നാലെ മഞ്ഞപ്പിത്തവും ടൈഫോയിഡും. മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്ത് പ്രദേശത്താണ് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് ഇവരിൽ ചിലർ. മഴക്കാല രോഗങ്ങൾ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സജീവമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജലജന്യ രോഗങ്ങൾ വ്യാപിക്കാതിരിക്കാൻ തിളപ്പിച്ച ശുദ്ധജലം ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുവരുത്തരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.