കാര്യവട്ടം: കേരളാ ക്രിക്കറ്റ് ലീഗ് കലാശപ്പോരാട്ടത്തിൽ തൃശൂർ പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ട് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിൽ പത്തത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 85 റണ്‍സ് എന്ന നിലയിലാണ് തൃശൂർ. വിജയത്തിലേക്ക് അവർക്ക് ഇനി ഏഴ് വിക്കറ്റ് ബാക്കി നിൽക്കേ 10 ഓവറിൽ 83 റണ്‍സ് കൂടി വേണം.
കാലിക്കട്ടിന്റെ വെടിക്കെട്ടു ബാറ്റർമാരുടെ വിക്കറ്റുകൾ തൃശൂരിന്റെ ആനന്ദ് ജോസഫും ശരത്ചന്ദ്രപ്രസാദും ചേർന്നു പിഴുതപ്പോൾ കാലിക്കട്ടിന് കൂറ്റൻ സ്കോർ പടുത്തുയർത്താൻ കഴിഞ്ഞില്ല.
ആദ്യ 10 ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 74 എന്ന നിലയിലായിരുന്നു കാലിക്കട്ട്. 14-ാം ഓവറിലെ ആദ്യപന്ത് അഖിൽ സ്കറിയ സിക്സ് പായിച്ച് കാലിക്കറ്റ് സ്കോർ 100 കടത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ ബിജു നാരായണൻ അഖിലിനെ (45) ആനന്ദ് ജോസഫിന്റെ കൈകളിലെത്തിച്ചു.
കാലിക്കട്ട് മൂന്നു വിക്കറ്റിന് 105. 15-ാം ഓവറിലെ ആദ്യ പന്തിൽ എം.എസ്. അഖിൽ അശ്വിൻ ആനന്ദിനെ (40) പവലിയനിലേക്ക് അയച്ചു. തുടർന്ന് സകോർ വേഗം ചലിപ്പിക്കാൻ കാലിക്കട്ട് ബാറ്റർമാർക്കായില്ല.