Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : File

കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ ഹ​​​ര്‍​ജി ന​​​ല്‍​കി ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രാ​​​യ വ്യാ​​​ജ വി​​​വാ​​​ഹ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​നി​​​ക്കെ​​​തി​​രേ ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ ചാ​​​ന​​​ല്‍ ഉ​​​ട​​​മ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ ഹ​​​ര്‍​ജി.

അ​​​പ​​​കീ​​​ര്‍​ത്തി മാ​​​ത്രം വി​​​ഷ​​​യ​​​മാ​​​യ കേ​​​സി​​​ല്‍ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തി ത​​​നി​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത് നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്നും പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​ട്യാ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലാ​​​തെ​​​യാ​​​ണ് ഗൂ​​​ഢാ​​​ലോ​​​ച​​​ന, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്ക്ക​​​ല്‍ വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​പി​​​ച്ചാ​​​ണു ഹ​​​ര്‍​ജി.

കോ​​​ണ്‍​ഗ്ര​​​സ് വ​​​ക്താ​​​വ് രാ​​​ജു പി. ​​​നാ​​​യ​​​ര്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് കേ​​​സ്. ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​കും​​​വ​​​രെ കേ​​​സി​​​ലെ തു​​​ട​​​ര്‍​ന​​​ട​​​പ​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ആ​​​വ​​​ശ്യ​​​വും ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടുണ്ട്.

Kerala

നടിയെ ആക്രമിച്ച കേസ്: സീല്‍ഡ് കവറില്‍ മെമ്മറി കാര്‍ഡ് ഹാജരാക്കണം, ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ഒരു മാസത്തിനകം സീല്‍ വച്ച കവറില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. അതിജീവിത ഉന്നയിച്ച വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിലയിരുത്തല്‍.

മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതില്‍ നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഇതില്‍ കോടതി പ്രോസിക്യൂഷനോട് നിലപാട് തേടി. ഒരു മാസത്തിനകം മറുപടി നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടു ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യനും കൗസര്‍ ഇടപ്പഗത്തുമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്.

Latest News

Corehub Up