തിരുവനന്തപുരം: ഇത്തവണത്തെ കമുകറ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തന്പിയ്ക്ക്.
കവി, ഗാനരചയിതാവ്, സംവിധായകൻ, നോവലിസ്റ്റ്, നിർമാതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ തുടങ്ങി ചലച്ചിത്രമേഖലയ്ക്കു നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് ശ്രീകുമാരൻ തന്പിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്നു കമുകറ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.വി. ശിവൻ, രക്ഷാധികാരി ഡി. ചന്ദ്രസേനൻനായർ, വൈസ് പ്രസിഡന്റ് കമുകറ ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
50,000 രൂപയും പ്രശസ്തി പത്രവും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് അവാർഡ്. 14ന് വൈകുന്നേരം അഞ്ചിന് കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോണ് പുരസ്കാരം സമ്മാനിക്കും.