Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FilmFestival

ന​രി​വേ​ട്ട​യ്ക്ക് ജ​ർ​മ​ൻ തി​ള​ക്കം: സ്റ്റു​ട്ട്ഗാ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ 'ദി ​ജ​ർ​മ​ൻ സ്റ്റാ​ർ ഓ​ഫ് ഇ​ന്ത്യ' പു​ര​സ്കാ​രം

ജ​ർ​മ​നി​യി​ലെ സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മ​ല​യാ​ള ചി​ത്ര​മാ​യ ന​രി​വേ​ട്ട​യ്ക്ക് അം​ഗീ​കാ​രം. ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി അ​നു​രാ​ജ് മ​നോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഓ​ഡി​യ​ൻ​സ് അ​വാ​ർ​ഡ് കാ​റ്റ​ഗ​റി​യി​ലാ​ണ് പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. പ്രേ​ക്ഷ​ക​രു​ടെ പി​ന്തു​ണ​യോ​ടെ 'ദി ​ജ​ർ​മ​ൻ സ്റ്റാ​ർ ഓ​ഫ് ഇ​ന്ത്യ' എ​ന്ന പു​ര​സ്കാ​ര​മാ​ണ് ചി​ത്രം നേ​ടി​യെ​ടു​ത്ത​ത്. ഫെ​സ്റ്റി​വ​ലി​ൽ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​നു​രാ​ജ് മ​നോ​ഹ​റി​നാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ഇ​ന്ത്യ ജി​സി​സി ട്രേ​ഡ് അം​ബാ​സി​ഡ​ർ ഷി​യാ​സ് ഹ​സ്സ​ൻ, യു​എ​ഇ​യി​ലെ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ എ​ക്സ്പോ​ർ​ട്ട് ബി​സി​ന​സ് സം​രം​ഭ​ക​ൻ ടി​പ്പു ഷാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് അ​ബി​ൻ ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ടോ​വി​നോ തോ​മ​സ്, ചേ​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, പ്രി​യം​വ​ദ കൃ​ഷ്ണ, ആ​ര്യ സ​ലിം, റി​നി ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ഏ​ഷ്യ​ൻ ന​ട​നു​ള്ള സെ​പ്റ്റി​മി​യ​സ് അ​വാ​ർ​ഡും ടോ​വി​നോ തോ​മ​സ് ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ജ​യ് സേ​തു​പ​തി, ആ​രം സ​ബ്ബ, മ​ഹ്മൂ​ദ് ബ​ക്രി, മി​സ്സാ​ഘ് സാ​രെ, നി​മാ സ​ദ്ര്, വാ​ൻ​ലോ​പ്പ് റു​ങ്കും​ജാ​ഡ്, ജെ​റോം കു​ർ​നി​യ എ​ന്നി​വ​രോ​ട് മ​ത്സ​രി​ച്ചാ​ണ് ടോ​വി​നോ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

Latest News

Corehub Up