Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final Report

മൂന്നരവർഷം പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ടില്ല; ക​​മ്മി​​ഷ​​ന്‍റെ കാ​​ലാ​​വ​​ധി ഏ​​ഴാം ത​​വ​​ണ​​യും നീ​​ട്ടി

ന്യൂ​​ഡ​​ൽ​​ഹി: മ​​ണി​​പ്പു​​രി​​ൽ 2023 മേ​​യി​​ൽ പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട വം​​ശീ​​യ ക​​ലാ​​പ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച ക​​മ്മി​​ഷ​​ന് മൂ​​ന്ന​​ര വ​​ർ​​ഷം പി​​ന്നി​​ട്ടി​​ട്ടും അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​നാ​​യി​​ല്ല.

ഇ​​തോ​​ടെ ക​​മ്മി​​ഷ​​ന്‍റെ കാ​​ലാ​​വ​​ധി ആ​​റു മാ​​സംകൂ​​ടി നീ​​ട്ടി. 2027 മേ​​യ് 20ന​​കം റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണു പു​​തി​​യ നി​​ർ​​ദേ​​ശം. ക​​മ്മി​​ഷ​​ൻ രൂ​​പീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം ഏ​​ഴാം ത​​വ​​ണ​​യാ​​ണു കാ​​ലാ​​വ​​ധി നീ​​ട്ടു​​ന്ന​​ത്.

2023 സെ​​പ്റ്റം​​ബ​​റി​​ൽ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​രം അ​​തേ വ​​ർ​​ഷം ന​​വം​​ബ​​റി​​ലാ​​യി​​രു​​ന്നു ക​​മ്മി​​ഷ​​ൻ ആ​​ദ്യ​​മാ​​യി റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്.

2023 മേ​​യ് മൂ​​ന്നി​​ന് മ​​ണി​​പ്പു​​രി​​ൽ ആ​​രം​​ഭി​​ച്ച അ​​ക്ര​​മ​​ങ്ങ​​ളു​​ടെ കാ​​ര​​ണ​​ങ്ങ​​ളും വ്യാ​​പ്തി​​യും ക​​ലാ​​പ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളു​​മാ​​ണ് ക​​മ്മി​​ഷ​​ൻ പ്ര​​ധാ​​ന​​മാ​​യും അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

ഔ​​ദ്യോ​​ഗി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യോ മ​​റ്റു വ്യ​​ക്തി​​ക​​ളു​​ടെ​​യോ ഭാ​​ഗ​​ത്തു​​നി​​ന്ന് വീ​​ഴ്ച​​യോ അ​​ശ്ര​​ദ്ധ​​യോ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടോ, അ​​ക്ര​​മം ത​​ട​​യു​​ന്ന​​തി​​നും നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നും ഭ​​ര​​ണ​​കൂ​​ടം സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ൾ പ​​ര്യാ​​പ്ത​​മാ​​യി​​രു​​ന്നോ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളും അ​​ന്വേ​​ഷ​​ണ​​പ​​രി​​ധി​​യി​​ലു​​ണ്ട്.

 

Latest News

Corehub Up