Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FinallyRelief

നട്ടെല്ലിൽ തുളച്ചുകയറിയ ചില്ലുകഷണവുമായി 12 വർഷം;ഒടുവിൽ യുവതിക്ക് ആശ്വാസം

കൊ​​ച്ചി: ക​​ഴി​​ഞ്ഞ 12 വ​​ര്‍ഷ​​മാ​​യി അ​​നു​​ഭ​​വി​​ച്ചി​​രു​​ന്ന ക​​ടു​​ത്ത വേ​​ദ​​ന​​യ്ക്കു ശ​​മ​​നം ല​​ഭി​​ച്ച​​തി​​ന്‍റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി​​യാ​​യ എ​​സ്.​​ബി. മ​​നു (44). ന​​ടു​​വി​​ല്‍ തു​​ള​​ച്ചു​​ക​​യ​​റി​​യ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ വി​​പി​​എ​​സ് ലേ​​ക്‌ഷോ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​ര്‍മാ​​ര്‍ നീ​​ക്കം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് മ​​നു​​വി​​ന്‍റെ ദു​​രി​​ത​​ത്തി​​ന് അ​​റു​​തി​​യാ​​യ​​ത്.

ന​​ട്ടെ​​ല്ലി​​ലെ ക​​ടു​​ത്ത​​ വേ​​ദ​​ന​​യ്ക്കു കാ​​ര​​ണം ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ ആ​​ശു​​പ​​ത്രി​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു മ​​നു. പി​​ന്നീ​​ട് ലേ​​ക്‌​​ഷോ​​റി​​ല്‍ ചി​​കി​​ത്സ​​യ്ക്കെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ന​​ട്ടെ​​ല്ലി​​നോ​​ടു ചേ​​ര്‍ന്ന് തു​​ള​​ച്ചു​​ക​​യ​​റി​​യ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ​​ത്.12 വ​​ര്‍ഷം മു​​മ്പ് ഭ​​ര്‍തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വി​​വാ​​ഹ ച​​ട​​ങ്ങി​​നി​​ടെ​​യു​​ണ്ടാ​​യ വീ​​ഴ്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. അ​​ന്ന് എ​​ട്ട് മാ​​സം ഗ​​ര്‍ഭി​​ണി​​യാ​​യി​​രു​​ന്ന മ​​നു, ഗ്ലാ​​സ് പ​​തി​​ച്ച ടീ​​പ്പോ​​യി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഗ്ലാ​​സ് ത​​ക​​ര്‍ന്ന​​തോ​​ടെ ക​​ഷ​​ണ​​ങ്ങ​​ള്‍ ന​​ടു​​വി​​ല്‍ തു​​ള​​ച്ചു​​ക​​യ​​റി.

ഉ​​ട​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് ചി​​കി​​ത്സ ന​​ല്‍കി​​യെ​​ങ്കി​​ലും എ​​ല്ലാ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ളും അ​​ന്ന് ക​​ണ്ടെ​​ത്തി പു​​റ​​ത്തെ​​ടു​​ത്തി​​രു​​ന്നി​​ല്ല. ചി​​ല ക​​ഷ​​ണ​​ങ്ങ​​ള്‍ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ല്‍ ത​​ന്നെ തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ശ​​ക്ത​​മാ​​യ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട് തു​​ട​​ങ്ങി​​യെ​​ങ്കി​​ലും കാ​​ര​​ണം ഇ​​താ​​ണെ​​ന്ന് ക​​ണ്ടെ​​ത്താ​​നു​​മാ​​യി​​ല്ല.

നി​​ര​​വ​​ധി ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. ക​​ടു​​ത്ത വേ​​ദ​​ന മ​​നു​​വി​​ന്‍റെ ജീ​​വി​​ത​​ത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചി​​രു​​ന്നു​​വെ​​ന്ന് ഭ​​ര്‍ത്താ​​വ് രാ​​ജീ​​വ് പ​​റ​​ഞ്ഞു. ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ല്‍ താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സ​​റാ​​യി ജോ​​ലി ചെ​​യ്തി​​രു​​ന്ന മ​​നു​​വി​​ന് ആ​​രോ​​ഗ്യ​​നി​​ല മോ​​ശ​​മാ​​യ​​തോ​​ടെ ഔ​​ദ്യോ​​ഗി​​ക ചു​​മ​​ത​​ല​​ക​​ള്‍ പോ​​ലും ശ​​രി​​യാ​​യി നി​​ര്‍വ​​ഹി​​ക്കാ​​നാ​​കാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​യി.

അ​​ടു​​ത്ത​​യി​​ടെ മ​​റ്റൊ​​രു ആ​​ശു​​പ​​ത്രി​​യി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് നി​​ര്‍ണാ​​യ​​ക സൂ​​ച​​ന ല​​ഭി​​ച്ച​​ത്. ട്യൂ​​മ​​റി​​ന് സ​​മാ​​ന​​മാ​​യ ഒ​​രു സാ​​ധ്യ​​ത സം​​ശ​​യി​​ച്ച ഡോ​​ക്ട​​ര്‍മാ​​ര്‍ എം​​ആ​​ര്‍ഐ പ​​രി​​ശോ​​ധ​​ന നി​​ര്‍ദേ​​ശി​​ച്ചു. തു​​ട​​ര്‍ന്ന് ഈ ​​പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളു​​മാ​​യി വിപിഎ​​സ് ലേ​​ക്‌ഷോ​​റി​​ലെ സ്‌​​പൈ​​ന്‍ ആ​​ന്‍ഡ് സ്‌​​കോ​​ളി​​യോ​​സി​​സ് സ​​ര്‍ജ​​റി വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​കൃ​​ഷ്ണ​​കു​​മാ​​റി​​നെ മനു സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ന​​ട്ടെ​​ല്ലി​​നോ​​ട് ചേ​​ര്‍ന്ന് ത്രി​​കോ​​ണാ​​കൃ​​തി​​യി​​ലു​​ള്ള ഒ​​രു ക​​ഷ​​ണം ഉ​​ള്‍പ്പെ​​ടെ മൂ​​ന്ന് ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി. തു​​ട​​ര്‍ന്ന് ഡോ. ​​ആ​​ര്‍. കൃ​​ഷ്ണ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ദ​​ഗ്ധ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്തു.

ക​​ഴു​​ത്തു​​വേ​​ദ​​ന ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ മ​​നു അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നു​​വെ​​ന്നും അ​​തി​​നാ​​ല്‍ മു​​ന്‍കാ​​ല ചി​​കി​​ത്സ​​ക​​ളി​​ല്‍ ഏ​​റെ​​യും ക​​ഴു​​ത്തി​​ന്‍റെ ഭാ​​ഗ​​ത്താ​​ണ് കേ​​ന്ദ്രീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​തെ​​ന്നും ഡോ. ​​കൃ​​ഷ്ണ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

ഇ​​മേ​​ജിം​​ഗ് പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ശ​​രീ​​ര​​ത്തി​​ല്‍ അ​​വ​​ശേ​​ഷി​​ച്ചി​​രു​​ന്ന ഗ്ലാ​​സ് ക​​ഷ​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്താ​​നാ​​യ​​തെ​​ന്നും തു​​ട​​ര്‍ചി​​കി​​ത്സ ന​​ല്‍കി​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

Latest News

Corehub Up