Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire At A Restaurant

Ernakulam

ഫോ​ർ​ട്ടു​കൊ​ച്ചിയിൽ റ​സ്റ്ററ​ന്‍റി​ൽ തീ​പി​ടി​ത്തം

മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ കാ​ൻ​വാ​സ് റ​സ്റ്ററ​ന്‍റി​ൽ തീ​പി​ടി​ത്തം. നാ​ട്ടു​കാ​രു​ടെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്ത​ത്തി​ല്‍ ജ​സ്റ്റി​ൻ എ​ന്ന​യാ​ളു​ടെ കൈ​യ്ക്ക് പൊ​ള്ള​ലേ​റ്റു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റ​സ്റ്ററ​ന്‍റി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന മു​റി​ക​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

റ​സ്റ്ററ​ന്‍റി​ൽ തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് തീ​യ​ണ​യ്ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി. ജീ​വ​ന​ക്കാ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് ഉ​ള്‍​പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​ന​ശി​ഞ്ഞു. മ​ട്ടാ​ഞ്ചേ​രി, ഗാ​ന്ധി​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും കെ.​ആ​ർ. ര​ഞ്ജി​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ നാ​ട്ടു​കാ​രും തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up