Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire At A Sofa And Cushion Manufacturing Unit

Kannur

പ​യ്യ​ന്നൂ​രിൽ സോ​ഫ, കു​ഷ്യ​ന്‍ നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ല്‍ തീ​പി​ടി​ത്തം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ സോ​ഫ,കു​ഷ്യ​ന്‍ നി​ര്‍​മാ​ണ സ്ഥാ​പ​ന​ത്തി​ല്‍ തീ​പി​ടി​ത്തം. ബൈ​പാ​സ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി സെ​ല്‍​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റെ​സ്റ്റ് വെ​ല്‍ കു​ഷ്യ​ന്‍ ആ​ന്‍​ഡ് ക​ര്‍​ട്ട​ന്‍ വ​ര്‍​ക്സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നേ​കാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സോ​ഫ​ക​ളു​ടെ​യും കു​ഷ്യ​നു​ക​ളു​ടെ​യും നി​ര്‍​മാ​ണ​ത്തി​നു​ള്ള സ്‌​പോ​ഞ്ചും റെ​ക്‌​സി​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍, മെ​ഷീ​നു​ക​ള്‍, നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തീ​യാ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് ക​ട​യ്ക്കു​ള്ളി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി റ​ഷീ​ദ് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു.

വി​വ​ര​മ​റി​ഞ്ഞ് പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. സ​മീ​പ​ത്തെ മു​റി​യി​ലെ ആ​ര്‍.​ആ​ര്‍. ഇ​ല​ക്‌​ട്രി​ക്ക​ല്‍​സി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യ്ക്കു ക​ഴി​ഞ്ഞ​തി​നാ​ൽ കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ഒ​ഴി​വാ​ക്കി.

മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് സ്ഥാ​പ​ന​യു​ട​മ സെ​ല്‍​വ​ന്‍ പ​റ​യു​ന്ന​ത്. വൈ​ദ്യു​തി ത​ക​രാ​റ​ല്ല തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ വൈ​ദ്യു​തി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​താ​യും സെ​ല്‍​വ​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​കു​ക​യാ​ണ്.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ പി.​വി. ദ​യാ​ല്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു ഓ​ഫി​സ​ര്‍​മാ​രാ​യ പി.​പി. ലി​ജു, പി.​വി. ഷൈ​ജു, എം. ​അ​ര്‍​ജു​ന്‍, ബി. ​ക​ണ്ണ​ന്‍, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ എം. ​രാ​ജീ​വ​ന്‍, കെ.​എം. ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Latest News

Corehub Up