വാരണാസി (യുപി): രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈഡ്രജന്‍ ഇന്ധന കപ്പല്‍ ഫ്ലാഗ് ഓഫ് ചെയ്തു. വാരണാസിയിലെ നമോ ഘട്ടില്‍ നടന്ന ചടങ്ങില്‍ തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇതോടെ ഹൈഡ്രജന്‍ കപ്പലുകളുള്ള ചൈന, നോര്‍വേ, നെതര്‍ലാന്‍ഡ്സ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചതായി മന്ത്രി പറഞ്ഞു.
ശുദ്ധവും സുസ്ഥിരവുമായ ഉള്‍നാടന്‍ ജലഗതാഗതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ലാണ് ഹൈഡ്രജന്‍ കപ്പല്‍ പുറത്തിറക്കാനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഇത് സാങ്കേതിക പുരോഗതി മാത്രമല്ല, പരിസ്ഥിതി സൗഹൃദ ഊര്‍ജത്തിലേക്കും തദ്ദേശീയ പരിഹാരങ്ങളിലേക്കും നാം ആത്മവിശ്വാസത്തോടെ മുന്നേറുന്നു എന്നതിന്റെ സൂചനയാണ്”- സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.