ടിവിപുരം: ജില്ലാ പഞ്ചായത്ത് 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് ടിവി പുരം പഞ്ചായത്ത് ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് നിർമിച്ച വനിതകൾക്കായുള്ള വ്യായാമകേന്ദ്രവും യോഗ ഹാളും നാടിനു സമർപ്പിച്ചു.
വാതപ്പള്ളി ഹോമിയോ ആശുപത്രിയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ അംഗം ആനന്ദ് ബാബു പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജീനതോമസ്, പഞ്ചായത്ത് അംഗങ്ങളായ നീതുമോൾധനീഷ്, പി.കെ. ബേബി, കവിത റെജി, ഗീതപ്രകാശൻ, ദീപബിജു, വി.കെ. ശ്രീകുമാർ, രമ്യതങ്കപ്പൻ, ബിനി സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.എൻ. സാലിമോൻ , കെ.കെ. അനിൽകുമാർ, ഹോമിയോ ഡോക്ടർ ജെസിരേഖ, ആയുർവേദ ഡോക്ടർ രാജഹംസം എന്നിവർ സംബന്ധിച്ചു.