പരുമല: പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാം ഓര്‍മപ്പെരുന്നാളിന് നാളെ കൊടിയേറും.
പരുമല സെമിനാരിയില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റും. രാവിലെ ഏഴിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ. സഖറിയാസ് മാര്‍ അപ്രേം മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു ചേരുന്ന തീര്‍ഥാടന വാരാഘോഷ പൊതുസമ്മേളനവും പേട്രണ്‍സ് ഡേ ആഘോഷവും കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യസന്ദേശം നല്‍കും. വൈഎംസിഎ ദേശീയ അധ്യക്ഷന്‍ ജസ്റ്റീസ് കുര്യന് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.