Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flights

ഇ​ന്ത്യ​യി​ലേ​ക്ക് നാ​ല് പു​തി​യ സ​ർ​വീ​സു​ക​ൾ കൂ​ടി ജ​സീ​റ എ​യ​ർ​വേ​യ്‌​സ് ആരംഭിക്കും

ഇ​ന്ത്യ​യി​ലേ​ക്ക് കു​വൈ​റ്റി​ൽ നി​ന്ന് പു​തി​യ നാ​ലു സ​ർ​വീ​സു​ക​ൾ കൂ​ടി ആ​രം​ഭി​ച്ച​താ​യി ജ​സീ​റ എ​യ​ർ​വേ​യ്സ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, തി​രു​ച്ചി​റ​പ്പ​ള്ളി, മം​ഗ​ലാ​പു​രം, ക​ണ്ണൂ​ർ എ​ന്നീ നാ​ല് പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ കൂ​ടി​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​സീ​റ എ​യ​ർ​വേ​യ്‌​സ് ഇ​ന്ത്യ​യി​ലെ 12 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ൽ 49 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തുമെന്നും കമ്പനി അ​റി​യി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ്, ബെം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി, മും​ബൈ, തി​രു​വ​ന​ന്ത​പു​രം എ​ന്നീ എ​ട്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള നി​ല​വി​ലെ സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മെ​യാ​ണ് പു​തി​യ റൂ​ട്ടു​ക​ൾ വ​രു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലു​ള്ള കിം​ഗ് ഫ​ഹ​ദ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് വ​ഴി​യാ​യി​രി​ക്കും കോ​ഴി​ക്കോ​ട്, തി​രു​ച്ചി​റ​പ്പ​ള്ളി, മം​ഗ​ലാ​പു​രം, ക​ണ്ണൂ​ർ സ​ർ​വീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

പു​തി​യ വി​പു​ലീ​ക​ര​ണം അ​വ​ശ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള കാ​ർ​ഗോ, വി​ത​ര​ണ ശൃം​ഖ​ല ത​ട​സമി​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും സ​ഹാ​യി​ക്കു​ന്ന​താ​കുമെന്ന് ക​മ്പനി അ​റി​യി​ച്ചു. പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ക​ണ​ക്റ്റി​വി​റ്റി ശ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കുമെന്നും ക​മ്പനി വ്യ​ക്ത​മാ​ക്കി. 

NRI

ബെ​ർ​ലി​ൻ വി​മാ​ന​ത്താ​വ​ളം നി​ശ്ച​ല​മാ​കു​ന്നു; ബു​ധ​നാ​ഴ്ച സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക്, 445 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​ൻ - ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബു​ധ​നാ​ഴ്ച ജീ​വ​ന​ക്കാ​ർ 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തു. ശ​മ്പ​ള വ​ർ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ർ​ഡി യൂ​ണി​യ​നും മാ​നേ​ജ്‌​മെ​ന്‍റും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് ​പ്ര​തി​ഷേ​ധം.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അഞ്ചിന് ആ​രം​ഭി​ക്കു​ന്ന പ​ണി​മു​ട​ക്ക് അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടു​നി​ൽ​ക്കും. പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​ധാ​ന ത​ട​സ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി: അ​ന്നേ ദി​വ​സം നി​ശ്ച​യി​ച്ചി​രു​ന്ന 445 വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണമാ​യും റ​ദ്ദാ​ക്കി. യാ​ത്ര​ക്കാ​ർ: ഏ​ക​ദേ​ശം 57,000 യാ​ത്ര​ക്കാ​രെ ഈ ​പ​ണി​മു​ട​ക്ക് നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

  • ഫ​യ​ർ​ഫോ​ഴ്സ് (Fireforce)
  • റ​ൺ​വേ ലൈ​റ്റിം​ഗ് വി​ഭാ​ഗം
  • വി​മാ​ന​ങ്ങ​ളെ വ​ഴി​ന​ട​ത്തു​ന്ന 'ഫോ​ളോ മി' (Follow Me) ​വാ​ഹ​ന ജീ​വ​ന​ക്കാ​ർ

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​മി​ല്ലാ​തെ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല എ​ന്ന​താ​ണ് വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

ആ​വ​ശ്യ​ങ്ങ​ൾ‌

ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ആറ് ശ​ത​മാ​നം വ​ർധന​വ് വേ​ണ​മെ​ന്നാ​ണ് വെ​ർ​ഡി യൂ​ണി​യ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ലെ പ​ണ​പ്പെ​രു​പ്പ​വും ജീ​വി​ത​ച്ചെ​ല​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ആ​വ​ശ്യ​മെ​ന്ന് യൂ​ണി​യ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മാ​നേ​ജ്‌​മെ​ന്‍റു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്കി​ലേ​ക്ക് നീ​ങ്ങി​യ​ത്.

യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കാ​ൻ

ബു​ധ​നാ​ഴ്ച യാ​ത്ര നി​ശ്ച​യി​ച്ചി​ട്ടു​ള്ള​വ​ർ ത​ങ്ങ​ളു​ടെ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ തേ​ടേ​ണ്ട​താ​ണ്.

റ​ദ്ദാ​ക്കി​യ വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക​ര​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​ൻ എ​യ​ർ​ലൈ​ൻ വെ​ബ്സൈ​റ്റു​ക​ളോ ആ​പ്പു​ക​ളോ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്നു.

Kerala

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽനി​ന്ന് 20 വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ലെ​ത്തി

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ 20 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ച്ചി​​​​യി​​​​ൽ വ​​​​ന്നി​​​​റ​​​​ങ്ങി. ഷാ​​​​ർ​​​​ജ, അ​​​​ബു​​​​ദാ​​​​ബി, മ​​​​സ്ക​​​​റ്റ്, ദ​​​​മാം, റി​​​​യാ​​​​ദ്, ജി​​​​ദ്ദ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വ​​​​ന്ന​​​​ത്.

കൊ​​​​ച്ചി​​​​യി​​​​ൽ​​​നി​​​​ന്ന് 14 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പു​​​​റ​​​​പ്പെ​​​​ട്ടു. അ​​​​ബു​​​​ദാ​​​​ബി, മ​​​​സ്ക​​​​റ്റ്, ദ​​​​മാം, ഷാ​​​​ർ​​​​ജ, ജി​​​​ദ്ദ, റി​​​​യാ​​​​ദ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്.

ദു​​​​ബാ​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​മി​​​​റേ​​​​റ്റ്സി​​​​ന്‍റെ ര​​​​ണ്ടു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Kerala

ദു​ബാ​യി​ലേ​ക്ക് എ​ന്‍​ട്രി​യി​ല്ല, ബ​ഹ്‌​റി​നി​ലേ​ക്കും സ​ര്‍​വീ​സ് ഇ​ല്ല; കൊ​ച്ചി​യി​ല്‍ റ​ദ്ദാ​ക്കി​യ​ത് 44 സ​ര്‍​വീ​സു​ക​ള്‍

കൊ​ച്ചി: ദു​ബാ​യി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷാ ഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് സ​ര്‍​വീ​സു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. കൊ​ച്ചി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 4.30ന് ​പു​റ​പ്പെ​ട്ട എ​മി​റേ​റ്റ്‌​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യി​രു​ന്നു. 2.25ന് ​ഫ്‌​ളൈ ദു​ബാ​യി​യു​ടെ​യും എ​മി​റേ​റ്റ്‌​സി്ന്‍റെയും ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ ദു​ബാ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​രു​ന്നു.

ദു​ബാ​യി​ല്‍നി​ന്ന് അ​ഞ്ചു വി​മാ​ന​ങ്ങ​ള്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ 1.25ന് ​ഫ്‌​ളൈ ദു​ബാ​യി​യു​ടെ​യും എ​മി​റേ​റ്റ്‌​സി​ന്‍റെ​യും ര​ണ്ടു വി​മാ​ന​ങ്ങ​ളും മൂ​ന്നി​ന് എ​മി​റേ​റ്റ്‌​സി​ന്‍റെ മ​റ്റൊ​രു വി​മാ​ന​വും എ​ത്തി. 7.15നും 8.5​നും എ​മി​റേ​റ്റ്‌​സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ കൂ​ടി എ​ത്തി.

ഇ​തി​നു ശേ​ഷം ദു​ബാ​യി​ല്‍നി​ന്ന് എ​ത്തേ​ണ്ട നാ​ല് സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. കൊ​ച്ചി​യി​ല്‍നി​ന്നു യാ​ത്ര തി​രി​ക്കേ​ണ്ട അ​ഞ്ച് സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 44 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ കൊ​ച്ചി​യി​ല്‍ നി​ന്നും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ദു​ബാ​യ് കൂ​ടാ​തെ കു​വൈ​റ്റ്, അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ന്‍, റാ​സ​ല്‍​ഖൈ​മ, ദോ​ഹ, മ​സ്‌​ക​റ്റ്, ഷാ​ര്‍​ജ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് എ​ത്തേ​ണ്ട 27 സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കൊ​ച്ചി​യി​ല്‍നി​ന്നു വി​വി​ധ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള 17 വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ബ​ഹ്‌​റൈ​നി​ലേ​ക്കു സ​ര്‍​വീ​സ് ഇ​ല്ല. ബ​ഹ്‌​റൈ​നി​ല്‍നി​ന്നും സ​ര്‍​വീ​സി​ല്ല. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച ശേ​ഷം ബ​ഹ്‌​റൈ​നി​ല്‍ നി​ന്നു​ള്ള ആ​ദ്യ സ​ര്‍​വീ​സ് ഇ​ന്ന​ലെ ന​ട​ന്നി​രു​ന്നു. രാ​ജ്യ​ത്തു കു​ടു​ങ്ങി​യ 192 മ​ല​യാ​ളി​ക​ള്‍ ഇ​ന്ന​ലെ ഗ​ള്‍​ഫ് എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തി.

Kerala

12 വിമാനങ്ങൾ പുറപ്പെട്ടു

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.

കു​​​വൈ​​​റ്റി​​​ലേ​​​ക്കാ​​​ണ് ച​​​ര​​​ക്കു​​​വി​​​മാ​​​നം പോ​​​യ​​​ത്. ജി​​​ദ്ദ, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, മ​​​സ്ക​​​റ്റ്, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി.

Kerala

കൊച്ചിയില്‍ നിന്നും 24 വിമാന സര്‍വീസുകള്‍; കുവൈറ്റിലേക്കും ബഹ്റൈനിലേക്കും സർവീസില്ല

കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്.

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 24 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളുമാണ് ഇന്ന് നടക്കുക.

പുലര്‍ച്ചെ 1.15ന് ആണ് ഇന്ന് ജിദ്ദയില്‍ നിന്നുള്ള ആദ്യ ഫ്‌ളൈറ്റ് കൊച്ചിയില്‍ എത്തിയത്. പുലര്‍ച്ചെ 2.45ന് ആണ് കൊച്ചിയില്‍ നിന്നും ആദ്യ ഫ്‌ളൈറ്റ് പുറപ്പെട്ടത്. ദുബായ്, ഷാര്‍ജ, അബുദാബി, ഫുജൈറ, മസ്‌കറ്റ്, റിയാദ്, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് മിക്ക സര്‍വീസുകളും.

എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. സൗദി എയര്‍വേസ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ അബുദാബി, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

National

ഇ​ന്ന് പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് 58 വി​മാ​ന സ​ർ​വീ​സു​ക​ൾ; പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര സു​ര​ക്ഷി​ത​മെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​കെ 58 വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​നു​ക​ൾ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ തു​ട​ങ്ങി​യ പ്ര​മു​ഖ എ​യ​ർ​ലൈ​നു​ക​ളെ​ല്ലാം ഈ ​സ​ർ​വീ​സു​ക​ളു​ടെ ഭാ​ഗ​മാ​ണ്. പ്ര​വാ​സി​ക​ളു​ടെ​യും മ​റ്റ് യാ​ത്ര​ക്കാ​രു​ടെ​യും സൗ​ക​ര്യാ​ർ​ത്ഥം വി​മാ​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.

ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​സ്ഥി​ര​ത ക​ണ​ക്കി​ലെ​ടു​ത്ത്, വി​മാ​ന​ങ്ങ​ളു​ടെ പാ​ത​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

യു​ദ്ധ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഈ ​തീ​രു​മാ​നം വ​ലി​യ ആ​ശ്വാ​സ​മാ​കും. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​വും സ്ഥി​തി​ഗ​തി​ക​ൾ ഓ​രോ മ​ണി​ക്കൂ​റി​ലും വി​ല​യി​രു​ത്തു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ അ​യ​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്.

 

Kerala

സംഘര്‍ഷം അതിരൂക്ഷം: കൊച്ചിയില്‍ 58 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട 31 സര്‍വീസുകളും എത്തിച്ചേരണ്ട 27 സര്‍വീസുകളുമാണ് റദ്ദാക്കിയത്.

കുവൈറ്റ്, അബുദാബി, ജിദ്ദ, മസ്‌കറ്റ്, റാസല്‍ഖൈമ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും അവിടെ നിന്നും എത്തേണ്ട വിമാനങ്ങളുമാണ് റദ്ദു ചെയ്തത്.

എന്നാല്‍ കൊച്ചിയില്‍ നിന്നും മൂന്നു വിമാനങ്ങള്‍ ഇന്ന് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 8.10നും 2.25നും മസ്‌കറ്റിലേക്ക് ഒമാന്‍ എയര്‍വേസ് സര്‍വീസ് നടത്തും. 11.30ന് ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ഇറാന്‍ - ഇസ്രയേല്‍ - അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 23 സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്.

സംഘര്‍ഷം മൂന്നാം ദിവസവും തുടരുകയാണ്. ഖമനയ്‌യുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ചത്.

ലെബനനില്‍ നിന്ന് ഹിസ്ബുള്ളയെ ഉപയോഗിച്ചും ഇസ്രയേലിനെതിരെ ഇറാന്‍ പൊരുതുന്നുണ്ട്. ദുബായി വിമാനത്താവളം, ബുര്‍ജ് ഖലീഫ, ബഹ്‌റൈനിലെയും കുവൈത്തിലെയും ഖത്തറിലെയും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവിടങ്ങളാണ് ഇറാന്‍ ലക്ഷ്യമിട്ടത്.

National

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 128 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. എ​ട്ട് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. 200 ഓ​ളം സ​ർ​വീ​സു​ക​ൾ വൈ​കി.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന 64 സ​ർ​വീ​സു​ക​ളും ഇ​വി​ടേ​യ്ക്ക് വ​രു​ന്ന 64 സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യെ​ന്നും എ​ട്ട് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ക​യാ​ണ്.

National

നെ​റ്റ്‌​വ​ര്‍​ക്ക് ക​ണ​ക്റ്റി​വി​റ്റി​യു​ടെ 95 ശ​ത​മാ​ന​വും പു​നഃ​സ്ഥാ​പി​ച്ചെ​ന്ന് ഇ​ൻ​ഡി​ഗോ

ന്യൂ​ഡ​ൽ​ഹി: ദി​വ​സ​ങ്ങ​ൾ നീ​ണ്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്നു എ​ന്ന് ഇ​ന്‍​ഡി​ഗോ.

നെ​റ്റ്‌​വ​ര്‍​ക്ക് ക​ണ​ക്റ്റി​വി​റ്റി​യു​ടെ 95 ശ​ത​മാ​ന​വും പു​നഃ​സ്ഥാ​പി​ച്ചെ​ന്നും ശ​നി​യാ​ഴ്ച 138 ഇ​ട​ങ്ങ​ളി​ലേ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന 135 സ​ര്‍​വീ​സു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​യു​ടെ അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന് നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ബം​ഗ​ളൂ​രു, മും​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് പു​റ​ത്ത് യാ​ത്ര​ക്കാ​ര്‍ ത​ടി​ച്ചു കൂ​ടി.

ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​രെ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

ഇ​ന്‍​ഡി​ഗോ​യ്‌​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്‍​ഡി​ഗോ ടി​ക്ക​റ്റ് കാ​ന്‍​സ​ലേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ റീ​ഫ​ണ്ടും ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നു മു​ന്‍​പാ​യി യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നു കേ​ന്ദ്രം ഉ​ത്ത​ര​വി​ട്ടു.

റീ​ഷെ​ഡ്യൂ​ളിം​ഗ് ചാ​ര്‍​ജു​ക​ള്‍ ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല. റീ​ഫ​ണ്ടി​ല്‍ കാ​ല​താ​മ​സം വ​രു​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ന​വം​ബ​ര്‍ ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ലാ​യ പൈ​ല​റ്റ് ഡ്യൂ​ട്ടി ച​ട്ട​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ളി​ല്‍ 2026 ഫെ​ബ്രു​വ​രി 10 വ​രെ ഇ​ന്‍​ഡി​ഗോ​യ്ക്ക് ഇ​ള​വു ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി

ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. ഇ​തു​വ​രെ​യും ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളും വൈ​കി​യി​ട്ടു​ണ്ട്.

പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ഡാ​റ്റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ട്ടോ​മാ​റ്റി​ക് മെ​സേ​ജ് സ്വി​ച്ചിം​ഗ് സി​സ്റ്റ​മാ​ണ് ത​ക​രാ​റി​ലാ​യ​ത്. നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടാ​ണ് ഫ്ലൈ​റ്റ് മാ​ന്വ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ഇ​താ​ണ് വി​മാ​ന​ങ്ങ​ൾ വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​ര​യ​ട​ക്കം വി​ന്യ​സി​ച്ച് തീ​വ്ര ശ്ര​മം തു​ട​രു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് പോ​കേ​ണ്ടി​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

ഡ​ൽ​ഹി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ വി​മാ​ന​ക​മ്പ​നി​ക​ളു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട​ണ​മെ​ന്നും നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ലും നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്ത​ണ​മെ​ന്നും വി​മാ​ന ക​മ്പ​നി​ക​ൾ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

National

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​ർ: ഡ​ൽ​ഹി​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കു​ന്നു

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ (എ​ടി​സി) സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​മൂ​ലം ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു.

നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ൾ വൈ​കി​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ളാ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ്, എ​യ​ർ ഇ​ന്ത്യ തു​ട​ങ്ങി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ടി​സി ത​ക​രാ​റു​മൂ​ല​മാ​ണ് യാ​ത്ര വൈ​കു​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ത്തി​ന് ക്യാ​ബി​ൻ ക്രൂ​വും മ​റ്റു ജീ​വ​ന​ക്കാ​രും സ​ജ്ജ​മാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Kerala

വി​മാ​ന​ത്താ​വ​ള​ത്തി​നു സു​ര​ക്ഷ: കെ​ട്ടി​ട​ങ്ങ​ളും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണം; നി​യ​മം വ​രു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ല്‍​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. ഇ​തു​സം​ബ​ന്ധി​ച്ച് പു​തി​യ ക​ര​ട് നി​യ​മം പു​റ​പ്പെ​ടു​വി​ച്ചു. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു ചു​റ്റു​മു​ള്ള നി​ശ്ചി​ത പ്ര​ദേ​ശ​ത്ത് വ്യോ​മ​യാ​ന സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​ന്ന നി​ർ​മി​തി​ക​ളി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ് പു​തി​യ നി​യ​മം. വ്യോ​മ​പാ​ത​യ്ക്കു ത​ട​സ​മാ​കു​ന്ന കെ​ട്ടി​ട​ങ്ങ​ളും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്നോ അ​വ​യു​ടെ ഉ​യ​രം കു​റ​യ്ക്ക​ണ​മെ​ന്നോ ഉ​ട​മ​സ്ഥ​രോ​ട് ക​ർ​ശ​ന​മാ​യി നി​യ​മം ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ 18ന് ​പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് നി​യ​മം ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി മാ​റും.
വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു ചു​റ്റു​മു​ള്ള നി​ശ്ചി​ത പ്ര​ദേ​ശ​ത്തു വി​മാ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ക​ര​മാ​കു​ന്ന കെ​ട്ടി​ട​ങ്ങ​ളോ മ​ര​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ റി​പ്പോ​ർ​ട്ട് ചെ​യ്ത് ഉ​ട​മ​സ്ഥ​ർ​ക്കു നോ​ട്ടീ​സ് അ​യ​ക്കാ​ൻ ക​ര​ട് നി​യ​മം അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്നു. വ്യോ​മ​യാ​ന അ​ധി​കാ​രി​ക​ളി​ൽ​നി​ന്നു നോ​ട്ടീ​സ് ല​ഭി​ച്ച് 60 ദി​വ​സ​ത്തി​ന​കം ഉ​ട​മ​സ്ഥ​ൻ കെ​ട്ടി​ട​ങ്ങ​ളും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നോ അ​വ​യു​ടെ ഉ​യ​രം കു​റ​യ്ക്കു​വാ​നോ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ​ക്ഷം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് ജി​ല്ലാ ക​ള​ക്‌​ട​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും നി​ർ​മി​തി ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യും. ഉ​ത്ത​ര​വു​ക​ൾ​ക്കെ​തി​രേ ഫ​സ്റ്റ് അ​ല്ലെ​ങ്കി​ൽ സെ​ക്ക​ൻ​ഡ് അ​പ്പീ​ൽ ഓ​ഫീ​സ​ർ​ക്കു ഹ​ർ​ജി ന​ൽ​കാ​ൻ ഉ​ട​മ​സ്ഥ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കു​ന്ന​വ​ർ ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്നും എ​ന്നാ​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തി​നു​ശേ​ഷം വ്യോ​മ​യാ​ന സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ നി​ർ​മി​തി​ക​ൾ​ക്ക് ന​ഷ്‌​ട​പ​രി​ഹാ​ര​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും ക​ര​ട് നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up