പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു. തുടർച്ചയായ മൂന്നാം വർഷമാണ് അനുമതി നൽകുന്നത്. ഇതിന്‍റെ ഉത്തരവും മന്ത്രി എക്സിൽ പങ്കുവച്ചു.
അയ്യപ്പഭക്തർക്ക് സുഗമമായി തീർഥാടനം നടത്തുന്നതിനായി ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ എന്നിവരുൾപ്പെടെ എല്ലാവർക്കും നിർദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു.
Tags : Sabarimala Pilgrims Irumudikettu Flights Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash