Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FlipkartDeliveryAgent

കീ​റി​യ പ​ത്തു​രൂ​പ നോ​ട്ട് മാ​റ്റി​ന​ൽ​കാ​ൻ ചോ​ദി​ച്ചു; ഫ്ലി​പ്കാ​ർ​ട്ട് ഡെ​ലി​വ​റി ഏ​ജ​ന്‍റ് മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ ജീ​വ​നൊ​ടു​ക്കി

ന്യൂഡ​ൽ​ഹി: ക്യാ​ഷ് ഓ​ൺ ഡെ​ലി​വ​റി ഓ​ർ​ഡ​റി​നി​ടെ ന​ൽ​കി​യ 10 രൂ​പ​യു​ടെ കീ​റി​യ നോ​ട്ട് മാ​റ്റി​ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഫ്ലി​പ്കാ​ർ​ട്ട് ഡെ​ലി​വ​റി ഏ​ജ​ന്‍റ് മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി​യി​ലെ ഈ​സ്റ്റ് വി​നോ​ദ് ന​ഗ​ർ സ്വ​ദേ​ശി സ​മീ​ർ ഹു​സൈ​നാ​ണ് (24) മ​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ നാ​ലി​നു രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഓ​ർ​ഡ​റി​നു​ള്ള പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് 10 രൂ​പ​യു​ടെ നോ​ട്ട് കീ​റി​യി​രി​ക്കു​ന്ന​താ​യി സ​മീ​ർ ശ്ര​ദ്ധി​ക്കു​ന്ന​ത്. ഇ​ത് മാ​റ്റി ന​ൽ​കാ​ൻ ഉ​പ​ഭോ​ക്താ​വാ​യ റാം​പാ​ൽ സിം​ഗി​നോ​ട് (65) മാ​ന്യ​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ക മാ​ത്ര​മാ​ണ് സ​മീ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ സ​മീ​റി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു. ഇ​തേ തു​ട​ർ​ന്ന് റാം​പാ​ലി​ന്‍റെ കൊ​ച്ചു​മ​ക​ൻ രാ​കേ​ഷ് ഇ​രു​മ്പു​വ​ടി കൊ​ണ്ട് സ​മീ​റി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

നി​ര​വ​ധി പേ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​തെ​ങ്കി​ലും ആ​രും പ്ര​തി​ക​ളെ ത​ട​യാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നു​പു​റ​മെ ആ​ൾ​ക്കൂ​ട്ടം പ​രി​ഹ​സി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ സ​മീ​ർ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി. താ​ൻ ക​ഷ്ട​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ആ​ളാ​ണെ​ന്നും ദാ​രി​ദ്ര്യം ഒ​രു കു​റ്റ​മാ​ണോ​യെ​ന്നും ചോ​ദി​ച്ചു​കൊ​ണ്ട് താ​ൻ നേ​രി​ട്ട ദു​ര​നു​ഭ​വം വി​വ​രി​ച്ച് സ​മീ​ർ ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് 15 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു ശേ​ഷം ഒ​ക്ടോ​ബ​ർ 20-നാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ റാം​പാ​ൽ സിം​ഗ്, രാ​കേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലി​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സ​മീ​റി​ന്‍റെ മ​ര​ണ​ത്തോ​ടെ ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം കൂ​ടി ചു​മ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up