Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Harves

Pathanamthitta

മ​ല​യോ​ര​ത്ത് പു​ഷ്പ​കൃ​ഷി വി​ള​വെ​ടു​പ്പ്

പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് തെ​ങ്ങും​കാ​വി​ൽ ആ​രം​ഭി​ച്ച പു​ഷ്പകൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. ജ​ന​നി സം​ഘ​കൃ​ഷി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ഷ്പകൃ​ഷി ആ​രം​ഭി​ച്ചത്.

പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്ത​രം ന​ൽ​കി​യ തൈ​ക​ളാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ആ​രം​ഭി​ച്ച കൃ​ഷി​യി​ൽ പ്ര​ധാ​ന​മാ​യും ചെ​ണ്ടു​മ​ല്ലി​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​പ്പം കു​റ്റി​മു​ല്ല​യും വാ​ടാ​മു​ല്ല​യു​മാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന മ​റ്റു പു​ഷ്പ​ങ്ങ​ൾ. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി ഒ​രു​ങ്ങു​ന്ന പു​ഷ്പ​കൃ​ഷി മ​റു​നാ​ട​ൻ പൂ​ക്ക​ളെ പി​ന്ത​ള്ളി വി​ജ​യ​ക​ര​മാ​ക്കാം എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ. ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

പു​ഷ്പകൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, കൃ​ഷി ഓ​ഫീ​സ​ർ ജെ. ​ആ​ര​തി, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ഗി സ​നൂ​പ്, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ സ​തി എ​സ്. കു​മാ​ർ, ഷൈ​ല​ജ​കു​മാ​രി, സു​ചി​ത്ര എ​സ്. നാ​യ​ർ, കെ.​ജെ. ജോ​ർ​ജു​കു​ട്ടി, ശ്രീ​ക​ല അ​ശോ​ക്, സു​മ വ​ർ​ഗീ​സ്, രോ​ഹി​ണി രാ​ജീ​വ്, സു​മം​ഗ​ല, ജി. ​ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up