പ്രമാടം ഗ്രാമപഞ്ചായത്ത് തെങ്ങുംകാവിൽ ആരംഭിച്ച പുഷ്പകൃഷിയുടെ വിളവെടുപ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു.
പ്രമാടം: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് തെങ്ങുംകാവിൽ ആരംഭിച്ച പുഷ്പകൃഷിയുടെ വിളവെടുപ്പ് നടന്നു. ജനനി സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പുഷ്പകൃഷി ആരംഭിച്ചത്.
പ്രമാടം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖാന്തരം നൽകിയ തൈകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ഒരേക്കറോളം സ്ഥലത്ത് ആരംഭിച്ച കൃഷിയിൽ പ്രധാനമായും ചെണ്ടുമല്ലിയാണ് കൃഷി ചെയ്തിരിക്കുന്നത്. ഒപ്പം കുറ്റിമുല്ലയും വാടാമുല്ലയുമാണ് കൃഷി ചെയ്തിരിക്കുന്ന മറ്റു പുഷ്പങ്ങൾ. ഓണവിപണി ലക്ഷ്യമാക്കി ഒരുങ്ങുന്ന പുഷ്പകൃഷി മറുനാടൻ പൂക്കളെ പിന്തള്ളി വിജയകരമാക്കാം എന്നാണ് കർഷകരുടെ പ്രതീക്ഷ. ഓണത്തിനാവശ്യമായ പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്.
പുഷ്പകൃഷി വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അരുൺകുമാർ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനന്ദവല്ലിയമ്മ, കൃഷി ഓഫീസർ ജെ. ആരതി, മുൻ ഗ്രാമപഞ്ചായത്ത് അംഗം രാഗി സനൂപ്, കുടുംബശ്രീ ചെയർപേഴ്സൺ സതി എസ്. കുമാർ, ഷൈലജകുമാരി, സുചിത്ര എസ്. നായർ, കെ.ജെ. ജോർജുകുട്ടി, ശ്രീകല അശോക്, സുമ വർഗീസ്, രോഹിണി രാജീവ്, സുമംഗല, ജി. ദിവ്യ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Flower harves