മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തിയശേഷം അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം: എപ്പോഴുമെന്നപോലെ ഒറ്റക്കെട്ടായി കേരളം ഏത് പ്രതിസന്ധികളെയും അതിജീവിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്.
രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രളയ ദുരന്തങ്ങള്‍ നേരിടാന്‍ ശാസ്ത്രീയമായ സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നും എല്ലാവരുടെയും പിന്തുണയോടെ നാം അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടായിരുന്നു.
വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എന്‍സിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.
മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍, കറക്ഷണല്‍ സര്‍വീസ് മെഡലുകള്‍, ജീവന്‍രക്ഷാ പതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു.
തിരുവനന്തപുരം: ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ആരുടെയും ഔദാര്യമല്ലെന്നും അത് അവകാശമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും നല്‍കേണ്ട സംരക്ഷണം എന്നിവ ഇക്കാലത്ത് അതീവ പ്രധാനമാണ്. അതോടൊപ്പം പുതുതലമുറയ്ക്ക് ഇവിടെ പഠിക്കാനും തൊഴിലെടുക്കാനും സ്വന്തം കാലില്‍ അഭിമാനത്തോടെ നില്ക്കാനുമുള്ള വഴിയൊരുക്കണം.
ലഹരി എന്ന മഹാവിപത്തിനെ പടിയിറക്കണം. നാട്ടില്‍ സമാധാനവും സുരക്ഷയും പുലരണം. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും മെച്ചപ്പെടണം. ഇവ ഈ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ളവയാണ്. ഇത് പ്രായോഗികമാക്കാനുള്ള നയസമീപനവും പരിപാടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags :