മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി, ആഴ്സണല്‍ എഫ്സി
കാഡിഫ്: ക്ലബ് ഫുട്ബോളിന്റെ ചൂടിലേക്ക് ഇംഗ്ലണ്ട് കടക്കുന്നു. അതിന്റെ ആദ്യ പടിയായി ഇന്ന് 2026 എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ പൊരാട്ടം.
നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും എഫ് കപ്പ് ജേതാക്കളും തമ്മില്‍ പുതിയ സീസണിന്റെ തുടക്കത്തില്‍ നടക്കുന്ന കിരീട പോരാട്ടമാണ് എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ്.
ഇന്നു നടക്കുന്ന ഷീല്‍ഡ് ഫൈറ്റില്‍ 2025-26 സീസണ് ഇപിഎല്‍ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സി, 2025-26 സീസണ് എഫ്എ കപ്പ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയെ നേരിടും.
ഇന്ത്യന്‍ സമയം രാത്രി 7.30ന് കാഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിലാണ് കിക്കോഫ്. കമ്മ്യൂണിറ്റി ഷീല്‍ഡിന്റെ 104-ാം എഡിഷനാണിത്.
Tags : ArsenalFC EPLChampions ManchesterCityFC ClubFootball