പ്രതീകാത്മക ചിത്രം
കോട്ടയം: സർക്കാർ നിർദ്ദേശിച്ച സമയക്രമം ലംഘിച്ച് പുലർച്ചെ മുതൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ബാർ പൂട്ടിച്ചു. കോട്ടയം മണർകാട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രാജ് റീജന്റ് ബാറിനെതിരെയാണ് എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചത്.
ഡ്രൈ ഡേ നിയമങ്ങളും സമയപരിധികളും കർശനമായി പാലിക്കണമെന്ന നിർദ്ദേശം നിലനിൽക്കെ, ഇത് കാറ്റിൽപ്പറത്തിയാണ് ബാർ പുലർച്ചെ മുതൽ പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പുലര്‍ച്ചെ മുതല്‍ ഇവിടെ മദ്യവിൽപ്പന നടക്കുന്നുണ്ടായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം ബോധ്യപ്പെട്ടത്. തുടർന്ന് ബാറിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും സ്ഥാപനം എക്സൈസ് സംഘം സീൽ ചെയ്യുകയുമായിരുന്നു.
Tags : Liquor Sale Bar Shut Down Excise Department Illegal Liquor Sale