പ്രതീകാത്മക ചിത്രം
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗിയായ എഴുപതുകാരി കൂട്ടമാനഭംഗത്തിന് ഇരയായെന്ന പരാതിയിൽ അന്വേഷണം തുടങ്ങി.
പയ്യന്നൂർ ഡിവൈഎസ്പി പി.കെ. മണിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയെ കഴിഞ്ഞ ദിവസം ജീവനക്കാരടക്കമുള്ളവർ മാനഭംഗം ചെയ്തുവെന്നായിരുന്നു പരാതി.
ഒരാഴ്ചയ്ക്കുമുന്പേ ഉണ്ടായ സംഭവത്തിൽ പ്രശ്നപരിഹാര ചർച്ച നടത്തിയതായും പറയുന്നു. സംഭവത്തിന് കാര്യമായ സാക്ഷികളോ മറ്റ് തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അറിയുന്നു. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാണ്.
പരിയാരം മെഡിക്കൽ കോളജ് പോലീസ് ബിഎൻഎസ് സെക്ഷൻ 70(1) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് പയ്യന്നൂർ ഡിവൈഎസ്പി അന്വേഷണ ചുമതല ഏറ്റെടുത്തത്.
Tags : CancerPatient Kannur MedicalCollege Complaint GangRape Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash