കര്‍ഷക സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജന് ഉദ്ഘാടന
കടുത്തുരുത്തി: അതിതീവ്ര മഴയെത്തുടര്‍ന്നുള്ള പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കര്‍ഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്റ് ഇ. പി. ജയരാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാര്‍, സെക്രട്ടറി വത്സന് പനോളി, എം.എം. മണി, പ്രഫ. എം.ടി. ജോസഫ്, എന്‍.വി. ബേബി, വത്സല മോഹന്‍, കെ. തുളസി എന്നിവര്‍ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും എം. പ്രകാശന് മാസ്റ്റര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കര്‍ഷക സംഘം മുന്‍ നേതാക്കളെ യോഗത്തില്‍ ആദരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച സമ്മിശ്ര കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിധു രാജീവിന് ഉപഹാരം നല്കി. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം ഇന്നു സമാപിക്കും.