മറ്റത്തൂർ പഞ്ചായത്ത് 20-ാം വാർഡിൽ നടന്ന പൂകൃഷി വിളവെടുപ്പ് പ്രസിഡന്റ്് ടെസി ജോസ് ഉദ്ഘാടനം ചെയ്യുന്നു.
മറ്റത്തൂർ: പൂഗ്രാമം പദ്ധതിയുടെ ഭാഗമായി വാർഡ് 20 ൽ ചെണ്ടുമല്ലി പൂവ് വിളവെടുപ്പ് ഉത്സവം നടത്തി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടെസി ജോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അശ്വതി സുബീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ഇ.വി. വിപിൻ, പി.കെ. ജിഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എം.വി. മിനി എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ സിജി രാജേഷ്, നൂർജഹാൻ നവാസ്, എ.എ. റഫീഖ് , ശ്രീജ പ്രഭീഷ്, സുനിൽകുമാർ ചിന്നങ്ങത്ത്, കെ.ആർ . ശശികുമാർ മാഷ്, ഷീജ അജിത്ത് എന്നിവർ സംബന്ധിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Flower harvest