സി. വിനീഷ്
കണ്ണൂർ: മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡലിന് കണ്ണൂർ അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ സി. വിനേഷ് അർഹനായി. സംസ്ഥാനത്ത് ആകെ 25 പേർക്ക് പ്രഖ്യാപിച്ച പുരസ്കാരത്തിന് അർഹനായ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക ജീവനക്കാരനാണ് സി. വിനീഷ്. നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനത്തിന് ഫയർ സർവീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവേളയിലും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. കണ്ണൂർ ജില്ലയിലെ സിവിൽ ഡിഫൻസ് വോളന്റിയേഴ്സിന്റെ മാസ്റ്റർ ട്രെയിനറും കോ-ഓർഡിനേറ്ററുമാണ്. കണ്ണൂർ താഴെചൊവ്വ സ്വദേശിയാണ്.