x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി​ക്കൊ​പ്പം കാ​ട്ടാ​ന​ക്ക​ലി​യും; ക​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 16, 2026 02:15 AM IST | Updated: August 16, 2026 02:15 AM IST

സ​ണ്ണി കു​ന്നി​നി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച വി​ള​ക​ൾ.

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി, അ​യാം​കു​ടി മേ​ഖ​ല​യി​ൽ അ​ഞ്ചം​ഗ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന കു​ന്നി​നി സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ന്ന​ര ഏ​ക്ക​റോ​ളം കൃ​ഷി ന​ശി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റും മു​ന്പാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.150​ലേ​റെ വാ​ഴ​ക​ളാ​ണ് ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.

തെ​ങ്ങ്, ക​ശു​മാ​വ്, ക​മു​ക്, റ​ബ​ർ, കാ​പ്പി തു​ട​ങ്ങി​യ കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വീ​ണ്ടും ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ​ണ്ണി. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളാ​ണ് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​ന്ത​രം കൃ​ഷി​നാ​ശം വി​ത​യ്ക്കു​ന്ന​ത്.

സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം എ​ട​പ്പു​ഴ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ച ആ​ന​ക്കൂ​ട്ടം ത​ന്നെ​യാ​ണെ​ന്നാ​ണ് സം​ശ​യം.
കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Wild elephant

Recent News

Corehub Up