x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​പ്പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ‘സ്പ​ർ​ശം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 16, 2026 02:24 AM IST | Updated: August 16, 2026 02:24 AM IST

പ്രാ​പ്പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ‘സ്പ​ർ​ശം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​വി. ലേ​ജു നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന സ്പെ​ഷ​ൽ എ​ൻ​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാ​മാ​യ ‘സ്പ​ർ​ശം’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​വി. ലേ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​വി. രാ​ജ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം സീ​മ മു​കു​ന്ദ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ദി​ലീ​ഷ് കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ​കു​ട്ടി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലീ​ന അ​ഭി​ലാ​ഷ്, പ​ദ്ധ​തി നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​കെ. രാ​മ​ച​ന്ദ്ര​ൻ, സ്കൂ​ൾ കൗ​ൺ​സി​ല​ർ ജി​ൻ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ്ര​മു​ഖ സോ​ഫ്റ്റ് സ്കി​ൽ ട്രെ​യി​ന​ർ അ​ബി​ൻ മൈ​ക്കി​ൾ ര​ക്ഷാ​ക​ർ​തൃ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

 

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up