x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ സ്മ​ര​ണ​യി​ൽ നാ​ടു​ണ​ർ​ന്നു

വെബ് ഡെസ്ക്
Published: August 16, 2026 02:36 AM IST | Updated: August 16, 2026 02:36 AM IST

കാ​ഞ്ഞി​ര​ടു​ക്കം ഉ​ർ​സു​ലൈ​ൻ പ​ബ്ലി​ക് സ്‌​കൂ​ളി​ൽ വി​വി​ധ നി​റ​ങ്ങ​ളി​ൽ യൂ​ണി​ഫോം ധ​രി​ച്ച് ദേ​ശീ​യ പ​താ​ക​യേ​ന്തി കു​ട്ടി​ക​ൾ തീ​ർ​ത്ത ഇ​ന്ത്യ​യു​ടെ മാ​തൃ​ക . സ്‌​കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സു​ദീ​പ

പെ​രി​യ: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ദു പി. ​അ​ല്‍​ഗു​ര്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. കാ​സ​ര്‍​ഗോ​ഡ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന മാ​ര്‍​ച്ച് പാ​സ്റ്റി​ല്‍ അ​ദ്ദേ​ഹം അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. സ്വാ​ത​ന്ത്ര്യ​മെ​ന്ന​ത് അ​മൂ​ല്യ​മാ​യ പൈ​തൃ​കം മാ​ത്ര​മ​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വ​ജ​ന​ങ്ങ​ളാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്തും ഭാ​വി​യു​മെ​ന്നും അ​വ​ര്‍ അ​വ​സ​ര​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധ​ത്തോ​ടെ സ​മൂ​ഹ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും വി​സി പ​റ​ഞ്ഞു. ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി.​ബി. സ​മീ​ര്‍ കു​മാ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​ആ​ര്‍. ജ​യ​പ്ര​കാ​ശ്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എം.​സി. മി​നി​മോ​ള്‍, ഡീ​ന്‍ അ​ക്കാ​ദ​മി​ക് പ്ര​ഫ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി, സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ ഡീ​ന്‍ പ്ര​ഫ. രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും യോ​ഗ പ്ര​ദ​ര്‍​ശ​ന​വും അ​ര​ങ്ങേ​റി.

ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം പ​താ​ക ഉ​യ​ർ​ത്തി. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ഡോ. സോ​ണി വ​ട​ശേ​രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ലി​റ്റി​ൽ കൈ​റ്റ്സ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രേ​ഡി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. എ​ൻ​സി​സി ക​മാ​ൻ​ഡ​ർ ജോ​സു​കു​ട്ടി പാ​ല​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ബി​നു, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ജ​യിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട്, ആ​ൻ ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഫ്ലാ​ഷ് മോ​ബും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

രാ​ജ​പു​രം: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള്ളാ​ർ ഉ​മ്മ​ൻ​ചാ​ണ്ടി സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​ള്ളി ബെ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഒ.​ടി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ഗീ​ത, പി.​എ​ൽ. റോ​യ്, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ. വാ​സു, ടി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ബാ​ബു കാ​ര​മൊ​ട്ട, ടി.​പി. പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട്: പ്ലാ​ച്ചി​ക്ക​ര എ​ൻ​എ​സ്എ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​വി. മു​ര​ളി വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ജു മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യാ​ധ്യാ​പി​ക ത​ങ്ക​മ​ണി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ശ്യാം ​ആ​ർ​ട്സ് രാ​മ​ച​ന്ദ്ര​ൻ വ​ര​ച്ച ഗാ​ന്ധി​ജി​യു​ടെ ചാ​യാ​ചി​ത്രം ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്റ് ന​യ​ന സു​ധീ​ഷ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി കെ.​വി. നാ​രാ​യ​ണ​ൻ, അ​ധ്യാ​പി​ക പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews independence

Recent News

Corehub Up