x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ഓ​ണ​ച്ച​ന്ത​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: August 16, 2026 02:30 AM IST | Updated: August 16, 2026 02:30 AM IST

സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത നീ​ലേ​ശ്വ​ര​ത്ത് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ.

നീ​ലേ​ശ്വ​രം: സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത നീ​ലേ​ശ്വ​രം ബ​സാ​ർ തെ​രു​റോ​ഡ് ജം​ഗ്ഷ​നി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി ആ​ദ്യ​വി​ല്പ​ന​യും ഗി​ഫ്റ്റ് കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

ഓ​ണം മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ​ബ്സി​ഡി​ക​ൾ​ക്കു പു​റ​മേ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും സ​മ്മാ​ന​പ​ദ്ധ​തി​ക​ളും സ​പ്ലൈ​കോ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1280 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ അ​ത്തം കി​റ്റ് 1000 രൂ​പ​യ്ക്കും 1880 രൂ​പ വി​ല​വ​രു​ന്ന ഉ​ത്രാ​ട​ക്കി​റ്റ് 1500 രൂ​പ​യ്ക്കും 2580 രൂ​പ​യു​ടെ തി​രു​വോ​ണ​ക്കി​റ്റ് 2000 രൂ​പ​യ്ക്കും ല​ഭി​ക്കും.

ഉ​ദു​മ: ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി 2026 ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ദു​മ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി നി​ര്‍​വ​ഹി​ച്ചു. ഓ​ണ​ത്തി​ന് ഏ​റ്റ​വും മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​എ​ല്‍​എ​മാ​രാ​യ കെ.​നീ​ല​ക​ണ്ഠ​ന്‍, ക​ല്ല​ട്ര മാ​ഹി​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​കെ. രാ​ജ​ന്‍ ആ​ദ്യ വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു. വി.​ക​ണ്ണ​ന്‍, വി.​കെ ന​സീ​ബ എ​ന്നി​വ​ര്‍ ആ​ദ്യ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ത്രി​വേ​ണി ഇ​ക്കോ ഫ്ര​ണ്ട്ലി നോ​ട്ടു​ബു​ക്കു​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​കു​മാ​രി ശ്രീ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു സു​ധ​ന്‍, ഉ​ദു​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൗ​സി​യ അ​ബ്ദു​ള്ള, സ​ഹ​ക​ര​ണ​വ​കു​പ്പ് അ​സി. ര​ജി​സ്ട്രാ​ര്‍ (പ്ലാ​നിം​ഗ്) സി. ​സു​നി​ല്‍ കു​മാ​ര്‍, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് അ​സി. റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ പി. ​ലി​ല്ലി, ഉ​ദു​മ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ് വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Onam markets

Recent News

Corehub Up