കണ്ണൂർ ഡിസിസി അങ്കണത്തിൽ നടന്ന സ്വാതന്ത്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി സണ്ണി ജോസഫ് ദേശീയ പതാക ഉയർത്തുന്നു.
കണ്ണൂർ: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനം നാടെങ്ങും വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിന്റെ സ്മരണപുതുക്കിയതിനൊപ്പം ബ്രിട്ടീഷ് കോളനി വാഴ്ചയിൽ നിന്നും രാജ്യ സ്വാതന്ത്ര്യം നേടിയതിന്റെ ആഹ്ലാദം പങ്കിട്ടും സ്ഥാപനങ്ങളിലും വീടുകളിലും ദേശീയപതാക ഉയർത്തിയതിനൊപ്പം മധുര പലഹാര വിതരണവും നടന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് ഓഫീസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് പതാക ഉയർത്തി.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് ശേഷം സേവാദൾ വോളന്റിയർ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച് സണ്ണി ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ടി.ഒ. മോഹനൻ എംഎൽഎ, പ്രഫ. എ.ഡി. മുസ്തഫ, കെ. പ്രമോദ്, രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, റിജിൽ മാക്കുറ്റി, മേയർ പി. ഇന്ദിര, റഷീദ് കവ്വായി, സേവാദൾ അഖിലേന്ത്യാ സെക്രട്ടറി പ്യാരി ജാൻ, ഡോ. ഷമ മുഹമ്മദ്, സുമ ബാലകൃഷ്ണൻ, ശ്രീജ മഠത്തിൽ തുടങ്ങിയവർ എന്നിവർ പങ്കെടുത്തു
കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷം കണ്ണൂർ ഡിസിസിയിൽ കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു എരമം അധ്യക്ഷത വഹിച്ചു.
ഇരിട്ടി: കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ഡിസിസി ജന. സെക്രട്ടറി പി.കെ. ജനാർദനൻ പതാക ഉയർത്തി. ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ അസോസിയേഷൻ പ്രസിഡന്റ് അയ്യുബ് പൊയില്യൻ പതാക ഉയർത്തി. സെക്രട്ടറി ജോസഫ് വർഗീസ്, നാസൽ തിട്ടയിൽ, ബാലൻ ശുഭ, അപ്സര ഇബ്രാഹിം, ചന്ദ്രമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഐഎൻടിയുസി ഇരിട്ടി ഡിവിഷൻ കമ്മിറ്റി ഇരിട്ടി ടൗണിൽ ദേശൂയ പതാക ഉയർത്തി. ഡിവിഷൻ പ്രസിഡന്റ് കെ. ഇബ്രാഹിം പതാക ഉയർത്തി. ടൗണിൽ പായസ വിതരണവും നടത്തി.
പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഹവിൽദാർ കെ. ബാലൻ പതാക ഉയർത്തി. പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, പി. വിശ്വനാഥൻ, ജോസ് മൂഴിക്കുന്നേൽ, പ്രഭാകരൻ നാമത്ത്, കെ. ഗോവിന്ദൻ, കെ.പി. പദ്നാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.
പടിയൂർ മാങ്കുഴിയിൽ ചെങ്കൽ പണയിൽ തൊഴിലാളികൾ ദേശീയ പതാക ഉയർത്തി. ക്രിസ്റ്റോ ചെറിയാൻ, നിഖിൽ, അഭിലാഷ്, അനിൽ, അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. മധുര വിതരണവും നടത്തി.
കീഴ്പള്ളി: കീഴ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട് സ്വാതന്ത്ര ദിനസന്ദേശം നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കീഴ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് പി.വി. കുര്യൻ പതാക ഉയർത്തി. റഷീദ് പാനേരി, ജിതേഷ്, സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി. മധുര വിതരണവും നടത്തി.
കരിക്കോട്ടക്കരി: കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എല്ലാ ബൂത്തു കമ്മിറ്റികളുടെയും വാർഡ് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗണിൽ മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ ദേശീയ പതാക ഉയർത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ സന്ദേശം നൽകി.
ബെൻഹിൽ ഇംഗ്ലീഷ് സ്കൂളിൽ ആഘോഷങ്ങൾ റിട്ട. ക്യാപ്റ്റൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ . സന്തോഷ് തോമസ് പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനം, വിവിധ കാലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
കോൺഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് വി. ബാലകൃഷ്ണൻ പതാക ഉയർത്തി .ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുര്യൻ രവീന്ദ്രൻ സ്വാതന്ത്രദിന സന്ദേശം നൽകി.
മട്ടിണി ആശാൻ മെമ്മോറിയൽ സ്കൂളിൽ വാർഡ് അംഗം ആന്റോ പടിഞ്ഞാറേകര ദേശീയ പതാക ഉയർത്തി. കുട്ടികളുടെ കലാപരിപാടികൾക്കു ശേഷം പായസ വിതരണവും നടത്തി.
വള്ളിത്തോട് യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ് പേരട്ട സ്നേഹഭവനിലെ അന്തേവാസിക ളോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് എൻ.വി. ജോസഫ് ദേശീയ പതാകയുയർത്തി. അന്തേവാസികൾക്ക് ക്ലബംഗങ്ങൾ ഒരുക്കിയ പ്രഭാത ഭക്ഷണത്തിൽ പങ്കുചേർന്നു. ക്ലബ് അംഗങ്ങൾ സ്നേഹഭവനു വേണ്ടി സമാഹരിച്ച അരിയും പലവ്യഞ്ജനങ്ങളും സ്നേഹഭവന് കൈമാറി.
ആറളം മണ്ഡലത്തിൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ എടൂർ, ചെടിക്കുളം, ഉരുപ്പുംകുണ്ട്, ആറളം, കൂട്ടക്കളം, കളരിക്കാട്, തോട്ടുകടവ്, പെരുമ്പഴശി, ഓടക്കാൽ, തെയ്യമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായി ആഘോഷിച്ചു.
കേളകം: സീനിയർ ചേംബർ കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മഞ്ഞളാംപുറത്തെ സീനിയർ ചേംബർ ഓഫീസ് പരിസരത്ത് പ്രസിഡന്റ് സോജൻ വർഗീസ് പതാക ഉയർത്തി.
മേഖലാതലത്തിൽ മഞ്ഞളാംപുറം യുപി സ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരം ലീജിയൻ പ്രസിഡന്റ് സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി. ജോസഫ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി അമല ആശുപത്രി, കേളകം നഴ്സിംഗ് ഹോം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി വർഗീസ് അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കിയാൽ എംഡി സി. ദിനേശ് കുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സിഐഎസ്എഫിന്റെയും കിയാൽ ഫയർ ടീമിന്റെയും സംയുക്ത പരേഡും മറ്റു കലാ പരിപാടികളും ഉണ്ടായിരുന്നു. എസ്എഫ് മേധാവി നിതിൻ കുമാർ ത്യാഗി, കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആശ്വനികുമാർ, മറ്റ് ഏജൻസി അധികൃതരും പങ്കെടുത്തു.
കൊതേരി എൽപി സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും സംഘടിപ്പിച്ചു. കിയാൽ എംഡി സി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്കൂളിൽ മുഖ്യാധ്യാപിക കെ.എം. ബിന്ദു പതാക ഉയർത്തി. എസ്എംസി ചെയർമാൻ എം. രതീഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പുന്നാട് പാറേങ്ങാട് അങ്കണവാടിയിൽ ഇരിട്ടി നഗരസഭ കൗൺസിലർ സി.വി. സുധാകരൻ പതാക ഉയർത്തി. കാനാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തി. തുടർന്നു പ്രിയദർശിനി ബസ് ഷെൽട്ടർ നാടിന് സമർപ്പിച്ചു.
തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി പതാക ഉയര്ത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി. പദ്മനാഭൻ സ്വാതന്ത്ര്യദിന സന്ദേശം നല്കി. പടിക്കച്ചാലിൽ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി പതാക ഉയർത്തി.
വെളിയമ്പ്ര എൽപി സ്കൂളിൽ സ്വാതന്ത്രദിനാഘോഷവും എൽഎസ്എസ് നേടിയ വിദ്യാർഥികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികളെയും അനുമോദിച്ചു. ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് പി. സിജു അധ്യക്ഷത വഹിച്ചു. ഇരിട്ടി എഇഒ ലിന്റ കുര്യൻ, ഇരിട്ടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ. സോയ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
ചാവശേരി പൂർവ സൈനിക കൂട്ടായ്മയിലെ അംഗങ്ങൾ സ്വാതന്ത്ര്യദിനം ആചരിച്ചു. ക്യാപ്റ്റൻ കെ.കെ. നായർ ദേശിയ പതാക ഉയർത്തി. ക്യാപ്റ്റൻ സി.വി. കൃഷ്ണൻ, ദിനേശൻ എന്നിവർ പ്രസംഗിച്ചു. മധുര വിതരണവും ഉണ്ടായിരുന്നു.
കൂത്തുപറമ്പ്: നഗരസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ വി. ഷിജിത്ത് പതാക ഉയർത്തി.