x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ്വ​ർ​ഗാ​രോ​പ​ണം തി​രു​സ​ഭ​യു​ടെ വി​ശ്വാ​സ സ​ത്യം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

വെബ് ഡെസ്ക്
Published: August 16, 2026 02:26 AM IST | Updated: August 16, 2026 02:26 AM IST

ചെ​മ്പേ​രി ബ​സി​ലി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച നെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ച​പ്പോ​ൾ.

ചെ​മ്പേ​രി: പ​രി​ശു​ദ്ധ അ​മ്മ, അ​നു​ഗ്ര​ഹീ​ത​യും ഭാ​ഗ്യ​വ​തി​യു​മാ​യ ക​ന്യാ​മ​റി​യം ആ​ത്മ​ശ​രീ​ര​ങ്ങ​ളോ​ടെ സ്വ​ർ​ഗാ​രോ​പ​ണം ചെ​യ്യ​പ്പെ​ട്ട് സ്വ​ർ​ഗ രാ​ജ്ഞി​യാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട​ത് തി​രു​സ​ഭ​യു​ടെ വി​ശ്വാ​സ സ​ത്യ​മാ​ണെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. 1952 ൽ ​പ​ന്ത്ര​ണ്ടാം പീ​യൂ​സ് മാ​ർ​പാ​പ്പ ഈ ​വ​ലി​യ വി​ശ്വാ​സ സ​ത്യം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​ത് തി​രു​സ​ഭ​ക്ക് മു​ഴു​വ​ൻ മാ​ർ​ഗ​ദീ​പ​മാ​യ​താ​യും ആ​ർ​ച്ച്ബി​ഷ് മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു.

ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും രാ​ജ്യ​ത്തി​ന്‍റെ എ​ൺ​പ​താം സ്വാ​ത​ന്ത്യ ദി​ന​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​സി​ലി​ക്ക​യി​ൽ അ​ർ​പ്പി​ച്ച ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​മ​ധ്യേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

ബ​സി​ലി​ക്ക പ്ര​ഥ​മ റെ​ക്ട​ർ ഫാ. ​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. കു​ർ​ബാ​ന​ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​കാ​ന്ത​ത​യ​നു​ഭ​വി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ന​ൽ​കി കൂ​ടെ നി​ൽ​ക്കു​ന്ന 'നെ​സ്റ്റ്' എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ, കു​ടി​യാ​ൻ​മ​ല ഫാ​ത്തി​മ മാ​താ പ​ള്ളി​വി​കാ​രി ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, ചെ​മ്പേ​രി പാ​രി​ഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ നാ​യി​പ്പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന് വി​ശ്വാ​സി​ക​ളു​ടെ അ​ടി​മ വ​യ്ക്ക​ൽ ക​ർ​മ​ത്തി​നു​ശേ​ഷം നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​വും ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up