ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യമായ11,50,000 രൂപയുടെ ആനുകൂല്യം മന്ത്രി സണ്ണി ജോസഫ് വിതരണം ചെയ്യുന്നു.
കൊട്ടിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ജനറൽബോഡി യോഗവും ആശ്രയ ആനുകൂല്യ വിതരണവും കൊട്ടിയൂർ വ്യാപാര ഭവനിൽ നടന്നു. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് സ്വർണപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ദേവസ്യമേച്ചേരി ആനുകൂല്യ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, എ. സുധാകരൻ, സി.കെ. രാജൻ, ഫാ. ബിജു തുരുത്തേൽ, നിസാർ ഫാളിനി കാമിൽ സഖാഫി, പി.എസ്. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
മട്ടന്നൂർ എയർപോർട്ട് റോഡിന്റെ നവീകരണത്തോടനുബന്ധിച്ച് കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും ഇല്ലാതാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് സ്വർണപ്പള്ളി മന്ത്രിക്ക് നിവേദനം നല്കി. മെംബർ ആയിരിക്കെ അപകടത്തിൽ മരിച്ച ബിനോയ് തുരുത്തിയിലിന്റെ ആശ്രിതർക്ക് ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യമായ11,50,000 രൂപ നല്കുകയും മറ്റ് അർഹമായ മെംബർമാർക്ക് ക്ഷേമനിധിയിൽ നിന്നുള്ള ചികിത്സാ സഹായവും നല്കി.