x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്‍​സ്യൂ​മ​ര്‍​ ഫെ​ഡ് ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 16, 2026 02:14 AM IST | Updated: August 16, 2026 02:14 AM IST

ക​ണ്‍​സ്യൂ​മ​ര്‍​ ഫെ​ഡി​ന്‍റെ ഓ​ണ​ച്ച​ന്ത​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചൊ​വ്വ റൂ​റ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍​സ്യൂ​മ​ര്‍​ ഫെ​ഡ് ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. ചൊ​വ്വ റൂ​റ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളാ​ണ് ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് മു​ഖേ​ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ടി.​ഒ. മോ​ഹ​ന​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണ​ച്ച​ന്ത​ക​ള്‍ 25 വ​രെ തു​ട​രും നി​ല്‍​ക്കും. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ കെ.​പി. പ്ര​മോ​ദ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം.​പി. അ​നി​ല്‍​കു​മാ​ര്‍, ക​ണ്ണൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ (പ്ലാ​നിം​ഗ്) കെ.​വി. ജ​യേ​ഷ്, ചൊ​വ്വ റൂ​റ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ടി. സു​ധീ​ന്ദ്ര​ന്‍, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ വി.​കെ. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി.​വി. ഗ​ണേ​ഷ് കു​മാ​ര്‍, ചൊ​വ്വ റൂ​റ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​സു​മേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Onam markets

Recent News

Corehub Up