ദേശീയപാതയിൽ പുതുക്കാട് കുറുമാലിപ്പാലത്തിന്റെ കൈവരിയോടുചേർന്നുള്ള നടപ്പാതയിൽ ഇടിച്ചുമറിഞ്ഞ ചരക്കുലോറി.
പുതുക്കാട്: ദേശീയപാതയിൽ കുറുമാലിപ്പാലത്തിന്റെ കൈവരിയോടുചേർന്നുള്ള നടപ്പാതയിൽ ഇടിച്ച് ചരക്കുലോറി മറിഞ്ഞു. ചാലക്കുടി ഭാഗത്തേക്കുപോവുകയായിരുന്ന ലോറിയാണു മറിഞ്ഞത്. ഇന്നലെ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു.
അപകടത്തെത്തുടർന്ന് ചാലക്കുടി ഭാഗത്തേക്കുള്ള പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. തൃശൂർ ഭാഗത്തുനിന്നു വന്ന വാഹനങ്ങൾ എതിർദിശയിലുള്ള പാതയിലൂടെ ഒറ്റവരിയായാണു കടത്തിവിട്ടത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതടസം നേരിട്ടു. ലോറിയിലെ ചരക്ക് നീക്കംചെയ്തശേഷം ക്രെയിൻ എത്തിച്ചാണു ലോറി നീക്കിയത്. പുതുക്കാട് പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു.