x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും അ​ക​റ്റി​നി​ർ​ത്ത​ണം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: August 16, 2026 01:35 AM IST | Updated: August 16, 2026 01:35 AM IST

തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു.

തൃ​ശൂ​ർ: അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ക​റ്റി​നി​ർ​ത്താ​നു​ള്ള ജാ​ഗ്ര​ത ഓ​രോ ഭ​ര​ണ​ക​ർ​ത്താ​വും പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നു മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളെ സ്വാ​ർ​ഥ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​തെ അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഏ​റ്റെ​ടു​ക്ക​ണം. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം അ​ന്യ​ന്‍റെ ആ​ത്മാ​ഭി​മാ​നം ഹ​നി​ക്ക​പ്പെ​ടാ​തെ നി​ർ​വ​ഹി​ക്ക​പ്പെ​ട​ണം. അ​നീ​തി​ക്കെ​തി​രേ സ​ധൈ​ര്യം ശ​ബ്ദ​മു​യ​ർ​ത്താ​ൻ കെ​ൽ​പ്പു​ള്ള വ്യ​ക്തി​ക​ളാ​യി സ്വ​യം​മാ​റാ​ൻ നാം ​ഓ​രോ​രു​ത്ത​ർ​ക്കും ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് വ​ൻ ല​ഹ​രി​മാ​ഫി​യ രാ​ജ്യ​ത്തി​ന​ക​ത്തു പ്ര​വ​ർ​ക്കു​ന്നു​വെ​ന്ന​തു വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ ദു​ര​ന്ത​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളെ ന​ല്ല ചി​ന്ത​ക​ളി​ലേ​ക്കു തി​രി​ച്ചു​വി​ടാ​ൻ അ​ധ്യാ​പ​ക​ർ​ക്കു ക​ഴി​യ​ണം. യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ശോ​ഭ​ന​മാ​കാ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലും ആ​രോ​ഗ്യ​ത്തി​ലും നാം ​നി​ക്ഷേ​പി​ക്കേ​ണ്ട​തു​ണ്ട്. അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ ജ​ന​സം​ഖ്യ ഏ​റ്റ​വും വ​ലി​യ ആ​സ്ഥി​യാ​യി മാ​റും.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും ലിം​ഗ​ത്തി​ന്‍റെ​യും സ​ന്പ​ത്തി​ന്‍റെ​യും പേ​രി​ലു​ള്ള വി​വേ​ച​നം ന​മ്മു​ടെ നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്കു​ന്ന മ​തേ​ത​ര​ത്വം ഉ​ൾ​പ്പ​ടെ​യു​ള്ള​വ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം നാം ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ്, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മു​ദ്ദീ​ൻ, എ​ഡി​എം എം. ​സ​ന്ദീ​പ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക​ട​ർ എ.​സി. പ്രീ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, ഫ​യ​ർ​ഫോ​ഴ്സ്, എ​ൻ​സി​സി, എ​സ്പി​സി ഉ​ൾ​പ്പെ​ടെ 24 പ്ലാ​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു. വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. മ​ഹേ​ഷ്കു​മാ​ർ പ​രേ​ഡ് ന​യി​ച്ചു.

ഡി​എ​ച്ച്ക്യു ക്യാ​ന്പി​ലെ എ​സ്ഐ എം.​പി. വി​ന​യ​ച​ന്ദ്ര​നാ​യി​രു​ന്നു സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ്ലാ​റ്റൂ​ണു​ക​ൾ​ക്കു മ​ന്ത്രി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

സാ​യു​ധ​സേ​നാ പ​താ​ക​നി​ധി​യി​ലേ​ക്കു കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള റോ​ളിം​ഗ് ട്രോ​ഫി ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നും 24 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി തൃ​ശൂ​രി​നും മ​ന്ത്രി സ​മ്മാ​നി​ച്ചു.

പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​തി​ൽ തെ​റ്റി​ല്ല, തെ​റ്റി​ക്കാ​തെ പാ​ട​ണ​മാ​യി​രു​ന്നു: മ​ന്ത്രി

തൃ​ശൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ലി​യ പ​ങ്കി​ല്ലാ​ത്ത​തി​നാ​ലാ​കാം ബി​ജെ​പി​ക്ക് ഈ ​ദി​നം പ്ര​തി​ഷേ​ധ​ദി​ന​മാ​യി തോ​ന്നു​ന്ന​തെ​ന്നു മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. ബി​ജെ​പി​യു​ടെ സ​മാ​ന്ത​ര സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ തെ​റ്റി​ക്കാ​തെ ആ​ല​പി​ക്കേ​ണ്ട​താ​യി​രു​ന്നു. ബി​ജെ​പി ഇ​ന്നു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. അ​തു മോ​ശ​മാ​യി​പ്പോ​യി.

വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ ഒ​രു കോ​ടി രൂ​പ ഇ​നാം ന​ൽ​കു​മെ​ന്ന ഒ​രു വാ​ർ​ത്താ​ചാ​ന​ൽ എം​ഡി​യു​ടെ വെ​ല്ലു​വി​ളി​യെ​ക്കു​റി​ച്ച്, ഇ​ത് ഒ​രു റി​യാ​ലി​റ്റി ഷോ​യു​ടെ വി​ഷ​യ​മ​ല്ലെ​ന്നും മ​ത്സ​രം ന​ട​ത്തി ഇ​നാം പ്ര​ഖ്യാ​പി​ക്കേ​ണ്ട വി​ഷ​യ​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണു വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കേ​ണ്ട​ത്. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മോ ഭ​ര​ണ​നേ​തൃ​ത്വ​മോ മ​റു​പ​ടി പ​റ​യേ​ണ്ട വി​ഷ​യ​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up