മഡോണ നഗർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ഉൗട്ടുതിരുന്നാളിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം.
മഡോണ നഗർ സെന്റ് മേരീസ് പള്ളി
തൃശൂർ: മഡോണ നഗർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ഉൗട്ടുതിരുനാൾ ആഘോഷിച്ചു. രാവിലെ 9.30ന് ഫാ. ബാസ്റ്റിൻ പുന്നോലിപ്പറന്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു. ഫാ. ലിൻസണ് തട്ടിൽ വചനസന്ദേശം നൽകി.
15 ദിവസം നോന്പും പ്രാർഥനയും അനുഷ്ഠിച്ച ഇടവകയിലെ 40 അമ്മമാർ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നൃത്തച്ചുവടുകളൊടെ പ്രദക്ഷിണത്തിൽ പങ്കുചേർന്നു. തുടർന്ന് നടത്തിയ ഉൗട്ടുനേർച്ചയിൽ അയ്യായിരത്തിൽ അധികംപേർ പങ്കെടുത്തു.
മുണ്ടത്തിക്കോട് പള്ളി
മുണ്ടത്തിക്കോട്: ക്രിസ്തുരാജ പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ഊട്ടുതിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ഫാ. ബിജു ആലപ്പാട്ട് മുഖ്യകാർമികനായി. ഫാ. സെബാസ്റ്റ്യൻ ചാലക്കൽ സന്ദേശം നൽകി.
ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, ഊട്ട് നേർച്ച എന്നിവ ഉണ്ടായിരുന്നു. ഇടവക വികാരി റവ. ഫാ. ജോൺ പാവറട്ടിക്കാരൻ, ജനറൽ കൺവീനർ അഭിലാഷ് ചെറുവത്തൂർ, കൈക്കാരന്മാരായ ജോൺസൺ കണ്ണനായ്ക്കൽ, ഫെർഡിൻ മേലീട്ടു പാലത്തിങ്കൽ, ബെന്നി ഐയ്യംങ്കേരിൽ, മറ്റ് കൺവീനർ മാരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി.
കുനംമൂച്ചി പള്ളി
കുനംമൂച്ചി: കുനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ഇടവക 102-ാം സ്ഥാപന തിരുനാള്‍ ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. പ്രജോവ് വടക്കേത്തല മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.സെല്‍ജോ വെളിയന്നൂര്‍ക്കാരന്‍ തിരുനാള്‍ സന്ദേശം നല്കി.
തുടര്‍ന്ന് നടന്ന പ്രദക്ഷിണം, കുനംമൂച്ചി സെന്റര്‍ ചുറ്റി ദേവാലയത്തില്‍ സമീപിച്ചു. തിരുനാള്‍ ആഘോഷത്തിന് ഇടവകവികാരി ഫാ. ജെയ്സന് മാറോക്കി, കൈക്കാരന്മാരായ ജോഷി വര്‍ഗീസ്, അല്‍ഫോണ്‍സ് മുട്ടത്ത്, എം.കെ. റെജി, കെ.വി. ജോയ് കേന്ദ്രസമിതി പ്രസിഡന്റ് എ.ജെ. ജോണ്സന്, സെക്രട്ടറി ടി.എല്‍ സാബു, ട്രഷറര്‍ എം.കെ. ഷാജന് തുടങ്ങിയവര്‍ നേതൃത്വം നൽകി.
എടക്കളത്തൂർ പള്ളി
എടക്കളത്തൂർ: എടക്കളത്തൂർ സെന്റ്് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് പറപ്പൂർ ഫൊറോനാ വികാരി ഫാ.പോൾ തേക്കാനത്ത് മുഖ്യകാർമികനായി.
മരത്താക്കര പള്ളി വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി സന്ദേശം നൽകി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും, വൈകുന്നേരം ഇടവക ദിനാഘോഷവും നടന്നു. ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, കൈക്കാരന്മാരായ ഡേവീഡ് വാഴപ്പിള്ളി, കെ. എഫ്. ബിജോയ്, സിജു മുളക്കൽ, ജനറൽ കൺവീനർ ഇ.എഫ്. പ്രിൻസൻ തുടങ്ങിയവർ നേതൃത്വം നൽകി .
മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന്
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. ചടങ്ങുകൾ ഇന്നലെ ആരംഭിച്ചു. ഇന്നുരാവിലെ 6.30ന് ദിവ്യബലി, പ്രദക്ഷിണം. എട്ടിന് നേർച്ചഭക്ഷണ വിതരണം, കുട്ടികളുടെ ചോറൂണ്ണ്. പത്തിന് വിശുദ്ധ കുർബാന. ഉച്ച കഴിഞ്ഞ് 3.30ന് തളിയക്കുളം കപ്പേളയിൽ സമൂഹ മാമ്മോദീസ, ദിവ്യബലി , പ്രദക്ഷിണം. 5.30 ന് വിശുദ്ധ കുർബാന.