x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തെ പു​തു​യു​ഗ​പ്പി​റ​വി​യി​ലേ​ക്ക് ന​യി​ക്കും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 16, 2026 12:14 AM IST | Updated: August 16, 2026 12:14 AM IST

കോ​​ട്ട​​യം പോലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ന്ന ജി​​ല്ലാ​​ത​​ല സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് പ​​രേ​​ഡ് പ​​രി​​ശോ​​ധി​​ക്കു​​ന്നു.

കോ​​ട്ട​​യം: കേ​​ര​​ള​​ത്തെ പു​​തു​​യു​​ഗ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കാ​​നു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ തു​​ട​​ക്കം കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്.
കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍ ജി​​ല്ലാ​​ത​​ല സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ​​ച​​ട​​ങ്ങി​​ല്‍ ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ര്‍​ത്തി സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മ​​ന്ത്രി സ്വാ​​ത​​ന്ത്ര്യദി​​ന പ​​രേ​​ഡി​​ന്‍റെ സ​​ല്യൂ​​ട്ടും സ്വീ​​ക​​രി​​ച്ചു.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ അ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ന​​ഗ​​ര​​സ​​ഭാം​​ഗം ജോ​​ഫി മ​​രി​​യ ജോ​​ണ്‍, എ​​ഡി​​എം സോ​​ളി ആ​ന്‍റ​ണി, കോ​​ട്ട​​യം ആ​​ര്‍​ഡി​​ഒ നി​​ജു കു​​ര്യ​​ന്‍, ത​​ഹ​​സി​​ല്‍​ദാ​​ര്‍ സി​​റി​​ല്‍ സ​​ഞ്ജു ജോ​​ര്‍​ജ്, വി​​വി​​ധ വ​​കു​​പ്പ് മേ​​ധാ​​വി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ്, വ​​നം​​വ​​കു​​പ്പ്, അ​​ഗ്‌​​നി​​ര​​ക്ഷാ​​സേ​​ന, എ​​ന്‍​സി​​സി, സ്റ്റു​​ഡ​​ന്‍റ് പോ​​ലീ​​സ് കേ​​ഡ​​റ്റ്‌​​സ്, സ്‌​​കൗ​​ട്ട്, ഗൈ​​ഡ്‌​​സ്, ജൂ​​ണി​​യ​​ര്‍ റെ​​ഡ്‌​​ക്രോ​​സ്, ബാ​​ന്‍​ഡ് എ​​ന്നി​​വ​​യു​​ള്‍​പ്പെ​​ടെ 25 പ്ല​​റ്റൂ​​ണു​​ക​​ള്‍ പ​​രേ​​ഡി​​ല്‍ പ​​ങ്കെ​​ടു​​ത്തു. പ​​രേ​​ഡി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച്ച​​വ​​ച്ച പ്ല​​റ്റൂ​​ണു​​ക​​ള്‍​ക്ക് മ​​ന്ത്രി സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Minister Mons Joseph

Recent News

Corehub Up