പുതുക്കാട് താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ശുചീകരണ യജ്ഞം പ്രിന്‍സിപ്പൽ ലിജോ ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്: അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക്ക് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ശുചിത്വമുള്ള അന്തരീക്ഷം, ആരോഗ്യമുള്ള ഭാരതം’ എന്ന വിഷയത്തെ ആസ്പദമാക്കി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിക്കുന്നതിനായി പ്രത്യേക ശുചീകരണയജ്ഞം സംഘടിപ്പിച്ചു.
ശുചീകരണ യജ്ഞം കോളജ് പ്രിന്‍സിപ്പൽ ലിജോ ജോണ്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.വി. വിബിന്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ രാഗിയ ജോസ്, വിദ്യാര്‍ഥി സെക്രട്ടറിമാരായ വിനായക്, അമ്യത എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews Hospital cleaned.