x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 16, 2026 12:18 AM IST | Updated: August 16, 2026 12:18 AM IST

ചെ​​റു​​വ​​ള്ളി ക​​ര​​യോ​​ഗം​​പ​​ടി​​യി​​ൽ ഒ​​രാ​​ളു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട കാ​​ർ. ബൈ​​ക്കി​​ന്‍റെ ച​​ക്രം വേ​​ർ​​പെ​​ട്ട നി​​ല​​യി​​ൽ സ​​മീ​​പം.

പൊ​​ൻ​​കു​​ന്നം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചെ​​ന്നൈ പൊ​​ന്നേ​​രി തി​​രു​​വി​​ൽ​​മാ​​വ​​ട്ടം ഗു​​രു (21) വാണ് മ​​രി​​ച്ചത്. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന സു​​ഹൃ​​ത്ത് കാ​​ണി​​യം​​പ​​ക്കം ദേ​​വ​​ദാ​​നം മീ​​ഞ്ചൂ​​ർ വി​​ഗ്നേ​​ഷി​​ന് (21) പ​​രി​​ക്കേ​​റ്റു.

പു​​ന​​ലൂ​​ർ - പൊ​​ൻ​​കു​​ന്നം ഹൈ​​വേ​​യി​​ൽ ചെ​​റു​​വ​​ള്ളി വാ​​സു​​പി​​ള്ള​​പ്പ​​ടി​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 1.45-നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ചെ​​ന്നൈ​​യി​​ൽ​നി​​ന്ന് അ​​ഞ്ച് ബൈ​​ക്കു​​ക​​ളി​​ലാ​​യി 10 യു​​വാ​​ക്ക​​ൾ വി​​നോ​​ദ​​യാ​​ത്ര​​ക്കെ​​ത്തി​​യ​​താ​​യി​​രു​​ന്നു. വാ​​ഗ​​മ​​ണ്ണി​​ൽ​നി​​ന്ന് വ​​ർ​​ക്ക​​ല​​യ്ക്ക് പോ​​കു​​മ്പോ​​ഴാ​​ണ് അ​​പ​​ക​​ടം. യു​​വാ​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റിയിൽ.

Tags : Nattuvishesham DistrictNews DeepikaNews dies

Recent News

Corehub Up