ന്യൂഡല്‍ഹി: ഫ്ലൈ ദുബായ് വിമാനത്തില്‍ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചതിനെത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയ അഡീഷണല്‍ പൈലറ്റുമാരില്‍ ഒരാൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരത്തിന്റെ മകൻ.
കഴിഞ്ഞവർഷം അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ബാരി ടൂത്തിന്റെ മകൻ റോവന്‍ ടൂത്തിനെയും ഫിജിയില്നിന്നുള്ള ഹെന്‍സണ്‍ സ്റ്റീവനെയുമാണ് അഡീഷണൽ പൈലറ്റുമാരായി നിയോഗിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരുടെയും പേരുവിവരം വിമാനക്കന്പനി പരസ്യമാക്കിയത്.