വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിൽ കണ്ടെത്തിയ ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ പൂർണ ആരോഗ്യവാനാണെന്നും കൂടുതൽ ചികിത്സകളുടെ ആവശ്യമില്ലെന്നും മെഡിക്കൽ സംഘം വ്യക്തമാക്കിയതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
ഡോ. ലൂയിജി കർബോൺ, പ്രഫ. ഡോ. സ്റ്റെഫാനോ മർഗരിത്തോറ എന്നിവർ നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷമാണ് തുടർചികിത്സ ആവശ്യമില്ലെന്ന തീരുമാനം അറിയിച്ചത്.
നീക്കം ചെയ്ത കോശങ്ങളുടെ അന്തിമ പരിശോധനാഫലം ലഭിച്ചെന്നും രോഗബാധ ശ്വാസകോശത്തിന്റെ ഒരു പ്രത്യേക ഭാഗത്തു മാത്രമായി ഒതുങ്ങിനിന്ന തായിരുന്നുവെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ 13നാണ് മാർപാപ്പയുടെ വലതു ശ്വാസകോശത്തിന്റെ താഴ്ഭാഗത്തെ ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കുന്ന മാർപാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം റദ്ദാക്കേണ്ടതില്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ അഭിപ്രായം.