Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food And Drinks

Kannur

ക​ണ്ണൂ​രി​ൽ ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ൾ​ക്ക് പ​ല​യി​ട​ത്തും പ​ല വി​ല !

ക​ണ്ണൂ​ർ: പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ൽ ന​ഗ​ര​ത്തി​ൽ പ​ല ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ൾ​ക്ക് പ​ല വി​ല. ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ൾ​ക്ക് ഏ​കീ​കൃ​ത വി​ല​യി​ല്ലാ​ത്ത​തു പോ​ലെ അ​ള​വി​ലും തൂ​ക്ക​ത്തി​ലും കു​റ​വു വ​രു​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ളു​ടെ വി​ല്പ​ന​യി​ൽ അ​ന്യാ​യ വി​ല ഈ​ടാ​ക്ക​രു​തെ​ന്നും അ​ള​വി​ൽ കു​റ​വു​വ​രു​ത്ത​രു​തെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് പ​ല​യി​ട​ത്തും പ​ല​വി​ല. ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ണ്ണൂ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ കൂ​ട്ടാ​യ്മ എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ ജ​ന​കീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ള​വ് കു​റ​ച്ചും വി​ല​കൂ​ട്ടി​യു​മു​ള്ള വി​ൽ​പ​ന ക​ണ്ടെ​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മ​നു​ഷ്യാ​വ​കാ​ശ കൂ​ട്ടാ​യ്മ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ടൗ​ണി​ൽ ചാ​യ​യ്ക്ക് 12 രൂ​പ മു​ത​ൽ 15 രൂ​പ വ​രെ​യും ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​തി​ൽ കൂ​ടു​ത​ലും ഈ​ടാ​ക്കു​ന്ന​തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഗ​തി​യി​ൽ 140 മി​ല്ലി ലി​റ്റ​ർ അ​ള​വി​ൽ ന​ൽ​കി വ​ന്നി​രു​ന്ന ചാ​യ, കാ​പ്പി എ​ന്നി​വ​യു​ടെ അ​ള​വ് 90-100 മി​ല്ലി ലി​റ്റ​റാ​യാ​ണ് കു​റ​ഞ്ഞ​ത്.

അ​പൂ​ർ​വം ക​ട​ക​ളി​ൽ മാ​ത്ര​മാ​ണ് 110-120 മി​ല്ലി ലി​റ്റ​ർ ന​ൽ​കു​ന്ന​ത്. വി​ല​യും അ​ള​വും ത​മ്മി​ൽ ബ​ന്ധ​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് വി​ല്പ​ന. 13 രൂ​പ​യ്ക്ക് 100 മി​ല്ലി ലി​റ്റ​ർ ചാ​യ കൊ​ടു​ക്കു​ന്ന ക​ട​ക​ളും 90 മി​ല്ലി ചാ​യ​യ്ക്ക് 15 രൂ​പ ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. കാ​പ്പി​ക്ക് ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ 18 രൂ​പ​മു​ത​ൽ മു​ക​ളി​ലോ​ട്ടാ​ണ് വി​ല. പൊ​റോ​ട്ട​യ്ക്ക് 14 മു​ത​ൽ 18 രൂ​പ​വ​രെ​യും ഈ​ടാ​ക്കു​ന്നു. ഊ​ണി​ന്‍റെ വി​ല 70നും 90​നു​മി​ട​യി​ലാ​ണ്.

അ​തേ സ​മ​യം 50 രൂ​പ​യ്ക്ക് ഊ​ൺ ന​ൽ​കു​ന്ന സ്ഥാ​പ​ന​വും ന​ഗ​ര​ത്തി​ലു​ണ്ട്. ഉ​ഴു​ന്നു വ​ട​യ്ക്ക് 22 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​മു​ണ്ട്.​നോ​ണ്‍​വെ​ജ് ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും പു​ത്ത​ൻ​രു​ചി പാ​നീ​യ​ങ്ങ​ളു​ടെ​യും വി​ല​യും അ​താ​ത് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ സ്വ​യം തീ​രു​മാ​നി​ക്കു​ക​യാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും ആ​രോ​ഗ്യ​പ​ര​മാ​യ പ​രി​ശോ​ധ​ന പോ​ലും ന​ട​ക്കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Latest News

Corehub Up