Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Production All Time High

രാജ്യത്തെ ഭക്ഷ്യോത്പാദനം എക്കാലത്തെയും ഉയർന്ന നിരക്കിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വ്. എ​​​ക്കാ​​​ല​​​ത്തെ​​​യും വ​​​ലി​​​യ ഉ​​​ത്പാ​​​ദ​​​ന​​​മാ​​​ണ് 2024-25 വ​​​ർ​​​ഷം ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഭ​​​ക്ഷ്യ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 7.65 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 2024-25ലെ ​​​ഭ​​​ക്ഷ്യ ഉ​​​ത്പാ​​​ദ​​​നം എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് 35.77 കോ​​​ടി ട​​​ണ്ണി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 33.22 കോ​​​ടി ട​​​ണ്‍ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു രാ​​​ജ്യം ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തു​​​വി​​​ട്ട 2024-25ലെ ​​​വി​​​ള ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സ​​​ന​​​ഘ​​​ട്ട അ​​​നു​​​മാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ളു​​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് അ​​​രി, ഗോ​​​ത​​​ന്പ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വാ​​​ണ് പു​​​തി​​​യ റെ​​​ക്കോ​​​ർ​​​ഡ് സാ​​​ധ്യ​​​മാ​​​ക്കി​​​യ​​​ത്. അ​​​രി ഉ​​​ത്പാ​​​ദ​​​നം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​തി​​​ൽ​​​നി​​​ന്നു 123.59 ല​​​ക്ഷം ട​​​ണ്‍ വ​​​ർ​​​ധി​​​ച്ച് 1501.84 ല​​​ക്ഷം ട​​​ണ്ണി​​​ലേ​​​ക്കും ഗോ​​​ത​​​ന്പ് ഉ​​​ത്പാ​​​ദ​​​നം 46.53 ല​​​ക്ഷം ട​​​ണ്‍ വ​​​ർ​​​ധി​​​ച്ച് 1179.45 ല​​​ക്ഷം ട​​​ണ്ണി​​​ലേ​​​ക്കു​​​മെ​​​ത്തി.

ഇ​​​തു​​​പോ​​​ലെ ത​​​ന്നെ നാ​​​ട​​​ൻ ധാ​​​ന്യ​​​ങ്ങ​​​ൾ, പ​​​യ​​​ർ വ​​​ർ​​​ഗ​​​ങ്ങ​​​ൾ, എ​​​ണ്ണ​​​ക്കു​​​രു​​​ക്ക​​​ൾ, ക​​​രി​​​ന്പ്, പ​​​രു​​​ത്തി തു​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ്യ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഈ ​​​വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന എ​​​ട്ടു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രി ശി​​​വ്‌​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up