കല്‍പ്പറ്റ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ വെറ്ററിനറി കേന്ദ്രത്തില്‍ സംഘടിപ്പിച്ച എട്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ യജ്ഞം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.
ജില്ലാ വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ്. പ്രേമന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം കെ. ഹരിത, കല്‍പ്പറ്റ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ജലീല്‍ കാരാടന്‍, വെറ്ററിനറി സര്ജന് ഡോ. റസാനത്ത് എന്നിവര്‍ പ്രസംഗിച്ചു.