Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Ground

Thrissur

ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് വെ​ട്ടി​ച്ചു​രു​ക്കി സി​ന്ത​റ്റി​ക് ട്രാ​ക്ക് : അ​ള​വെ​ടു​പ്പു തു​ട​ങ്ങി, നി​വേ​ദ​നം ന​ൽ​കി ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് വെ​ട്ടി​ച്ചു​രു​ക്കി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ള​വെ​ടു​പ്പു തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി.

ഫി​ഫ അം​ഗീ​കാ​ര​മു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ഗ്രൗ​ണ്ടി​ന് ആ​വ​ശ്യ​മാ​യ 115 മീ​റ്റ​ർ നീ​ള​വും 72 മീ​റ്റ​ർ വി​തി​യും നി​ല​നി​ർ​ത്തി​മാ​ത്രം ട്രാ​ക്ക് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. അ​ല്ലാ​തെ​യു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്നു കോ​ർ​പ​റേ​ഷ​ൻ പി​ൻ​മാ​റ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ര​ക്ഷ​ണ​സ​മി​തി ക​ൺ​വീ​ന​ർ സോ​ളി സേ​വ്യ​ർ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡേ​വി​സ് ആ​ന്‍റോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യ​ൻ മാ​ത്യു, കെ.​ജി. ര​ഘു​ന​ന്ദ​ൻ, ബാ​ബു കെ.​ആ​ന്‍റോ, കെ.​എ. ഡേ​വി​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​നു നി​വേ​ദ​നം ന​ല്കി. ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് ഇ​ല്ലാ​താ​ക്കി​യു​ള്ള യാ​തൊ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മേ​യ​റെ അ​റി​യി​ച്ചു.

ഗ്രൗ​ണ്ടി​നു ഫി​ഫ അം​ഗീ​കാ​രം കി​ട്ട​ണ​മെ​ങ്കി​ൽ 105 മീ​റ്റ​ർ നീ​ള​വും 64 മീ​റ്റ​ർ വീ​തി​യും പ്ലേ​യിം​ഗ് ഏ​രി​യ ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ സൈ​ഡ് ലൈ​നി​ൽ മൂ​ന്നു മീ​റ്റ​ർ റ​ൺ ഓ​ഫ് ഏ​രി​യ​യും ഏ​തെ​ങ്കി​ലും ഒ​രു​വ​ശ​ത്തു മൂ​ന്നു മീ​റ്റ​റി​നു​ശേ​ഷം ര​ണ്ടോ മൂ​ന്നോ മീ​റ്റ​ർ ഡ​ഗ് ഔ​ട്ട് ഏ​രി​യ​യും ടെ​ക്നി​ക്ക​ൽ ഏ​രി​യ​യും വേ​ണം. ഗോ​ൾ പോ​സ്റ്റ്, ഔ​ട്ട് ലൈ​ൻ ഏ​രി​യ​യ്ക്കു​ശേ​ഷം അ​ഞ്ചു​മീ​റ്റ​ർ റ​ൺ ഓ​ഫ് ഏ​രി​യ​യും ഉ​ണ്ടെ​ങ്കി​ലേ ഫി​ഫ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ചു​ള്ള 115 മീ​റ്റ​ർ നീ​ള​വും 72 മീ​റ്റ​ർ വീ​തി​യും ഗ്രൗ​ണ്ടി​നു ല​ഭി​ക്കൂ. ഇ​തു ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്ത് ട്രാ​ക്ക് വ​രു​ന്ന​തി​ന് ആ​രും എ​തി​ര​ല്ലെ​ന്നു നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നു വി​പ​രീ​ത​മാ​യി ഗ്രൗ​ണ്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മി​ച്ചാ​ൽ തൃ​ശൂ​രി​ൽ സ​ന്തോ​ഷ് ട്രോ​ഫി​പോ​ലു​ള്ള ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കി​ല്ലെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.


നി​ല​വി​ൽ തൃ​ശൂ​ർ ടൗ​ണി​ല​ല്ലാ​തെ ഇ​ത്ര​യും സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു ഫു​ട്ബോ​ൾ സ്റ്റേ​ഡി​യം ജി​ല്ല​യി​ൽ എ​വി​ടെ​യു​മി​ല്ലെ​ന്നാ​ണ് സം​ര​ക്ഷ​ണ​സ​മി​തി പ​റ​യു​ന്ന​ത്. അ​ത്‌​ല​റ്റി​ക്സി​നാ​യി കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ട് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ ല​ഭ്യ​മാ​ണ്. മാ​ത്ര​മ​ല്ല, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ട്, മ​ണ്ണു​ത്തി അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ട്, രാ​മ​വ​ർ​മ​പു​രം പൊ​ലി​സ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ന്ത​റ്റി​ക് ട്രൗ​ക്ക് നി​ർ​മാ​ണ​ത്തി​നു സൗ​ക​ര്യ​മു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സ്റ്റേ​ഡി​യം ത​ക​ർ​ക്കു​ന്ന നി​ർ​മാ​ണ​ത്തി​നു മു​തി​ര​രു​ത്


600 കു​ട്ടി​ക​ൾ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഗ്രൗ​ണ്ടാ​ണ്. അ​തു ന​ശി​പ്പി​ച്ചു​കൊ​ണ്ടു​ള്ള മ​റ്റേ​തു നി​ർ​മാ​ണ​ത്തി​ലേ​ക്കും പോ​കേ​ണ്ട​തു​ണ്ടോ. കോ​ർ​പ​റേ​ഷ​നെ പ​ല​രും തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫി​ഫ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ചു ജൂ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ 90 മീ​റ്റ​ർ നീ​ള​വും 60 മീ​റ്റ​ർ വീ​തി​യു​മു​ണ്ടെ​ങ്കി​ൽ ന​ട​ക്കും.

എ​ന്നാ​ൽ സ​ന്തോ​ഷ് ട്രോ​ഫി​പോ​ലു​ള്ള സീ​നി​യ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​കി​ല്ല. നി​ല​വി​ൽ കോ​ർ​പ​റേ​ഷ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന സം​വി​ധാ​ന​ത്തി​ൽ ചെ​യ്താ​ൽ ഡ​ഗ് ഔ​ട്ട് ട്രാ​ക്കി​ൽ​വ​രും. അ​തു ട്രാ​ക്കി​നെ ന​ശി​പ്പി​ക്കും. ജാ​വ​ലി​ൻ, ഡി​സ്ക​സ് പോ​ലു​ള്ള ത്രോ ​ഇ​വ​ന്‍റു​ക​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് എ​റി​യു​മെ​ന്നാ​ണു കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​തു ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കും.
ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നു വ​ലി​യ പ്ര​തി​ഭ​ക​ളെ സം​ഭാ​വ​ന ചെ​യ്‌​ത ജി​ല്ല​യാ​ണു തൃ​ശൂ​ർ. അ​വി​ടെ നാ​ഷ​ണ​ൽ ലെ​വ​ൽ മ​ത്സ​രം ന​ട​ത്താ​ൻ ഒ​രു സ്റ്റേ​ഡി​യ​മി​ല്ലാ​താ​കു​ന്ന​തു വ​ലി​യ ദു​ര​ന്ത​മാ​യി​രി​ക്കും.


പ​റ​വ​ട്ടാ​നി സ്റ്റേ​ഡി​യ​ത്തി​ലും ഐ.​എം. വി​ജ​യ​ൻ സ്റ്റേ​ഡി​യ​ത്തി​ലെ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ലും നാ​ഷ​ണ​ൽ ലെ​വ​ൽ ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മി​ല്ല. പാ​ല​സ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പു​ന​ർ നി​ർ​മാ​ണ​ത്തി​നു മു​തി​ര​രു​തെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന.


സോ​ളി സേ​വ്യ​ർ,കോ​ർ​പ​റേ​ഷ​ൻ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ​സ​മി​തി
ക​ൺ​വീ​ന​ർ, ഡി​എ​ഫ്എ ട്ര​ഷ​റ​ർ.

 

Latest News

Corehub Up