തിരുവനന്തപുരം: സ്വന്തം തട്ടകത്തിൽ മിന്നും ജയം സ്വന്തമാക്കി തിരുവനന്തപുരം കൊന്പൻസ്. സൂപ്പർ ലീഗിലെ അവസാന ഹോം മത്സരത്തിൽ ഫോഴ്സ കൊച്ചിയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊന്പൻസ് സെമി സാധ്യത നിലനിർത്തി.
22-ാം മിനിട്ടിൽ നിഥിൻ മധുവിലൂടെ ഫോഴ്സ കൊച്ചിയാണ് മുന്നിലെത്തിയത്. 34-ാം മിനിറ്റിൽ കെ. ശ്രീരാജ് കൊന്പൻസിന് സമനില ഗോൾ നേടിക്കൊടുത്തു. തുടർന്ന് ഇരുടീമുകളും ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
6
5-ാം മിനിറ്റിൽ കൊന്പൻസ് ലീഡ് നേടി. ജോവോ മാർക്വസ് പാരഡേസ് നൽകിയ പാസ് സ്വീകരിച്ച വി. അർജുൻ മികച്ച ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു (21). 88-ാം മിനിറ്റിൽ വി. അർജുനിലൂടെ വീണ്ടും കൊന്പൻസ് മുന്നിലെത്തി. അടുത്ത മിനിറ്റിൽ കൊച്ചിയുടെ ബ്രസീലിയൻ താരം പോളോ ഹെന്റിക് പന്ത് വലയിൽ എത്തിക്കുകയായിരുന്നു (3-2).