Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign Nationals

ഇന്ത്യയിലേക്കുള്ള വീസ കാറ്റഗറി ഒമ്പതായി കുറച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വീ​സ ന​ട​പ​ടി​ക​ള്‍ ല​ളി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന വീ​സ കാ​റ്റ​ഗ​റി​ക​ളു​ടെ എ​ണ്ണം 13ല്‍ ​നി​ന്ന് ഒ​മ്പ​താ​യി കു​റ​ച്ചു. ഇ​തി​ന് പു​റ​മെ വീ​സ സ​ബ്-​കാ​റ്റ​ഗ​റി​ക​ളു​ടെ എ​ണ്ണം 49ല്‍ ​നി​ന്ന് 23 ആ​യും കു​റ​ച്ചു.

അ​പേ​ക്ഷാ ഫോ​മു​ക​ളി​ല്‍ ന​ല്‍കേ​ണ്ട വി​വ​ര​ങ്ങ​ള്‍ 65 മു​ത​ല്‍ 70 ശ​ത​മാ​നം വ​രെ വെ​ട്ടി​ക്കു​റ​ച്ച​താ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ പൗ​ര​ന്മാ​ര്‍ക്ക് ബി​സി​ന​സ് ഉ​ൾ​പ്പ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

2025 ഒ​ക്‌​ടോ​ബ​റി​ല്‍ പ്ര​ധാ​ന വീ​സ വി​ഭാ​ഗ​ങ്ങ​ള്‍ 22ല്‍ ​നി​ന്ന് 13 ആ​യും സ​ബ്-​കാ​റ്റ​ഗ​റി​ക​ള്‍ 63ല്‍ ​നി​ന്ന് 49 ആ​യും കു​റ​ച്ചി​രു​ന്നു. അ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. 2026 അ​വ​സാ​ന​ത്തോ​ടെ പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​ക്കും.

ടൂ​റി​സ്റ്റ് വീ​സ​യ്ക്കു പ​ക​രം വി​സി​റ്റ​ർ വീസ

ഇ​ന്ത്യ​യി​ലെ​ത്തു​ന്ന വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന ടൂ​റി​സ്റ്റ് വീ​സ ഇ​നി വി​സി​റ്റ​ർ വീ​സ എ​ന്നാ​യി​രി​ക്കും അ​റി​യ​പ്പെ​ടു​ക. ഇ​തി​നെ വി-1, ​വി-2 എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​മാ​യി തി​രി​ച്ചി​ട്ടു​ണ്ട്. 30 ദി​വ​സ​ത്തി​ൽ താ​ഴെ​യു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ളാ​ണ് വി-1 ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ബി​സി​ന​സ് മീ​റ്റിം​ഗു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​നു​ക​ള്‍, വെ​ല്‍ന​സ് റി​ട്രീ​റ്റു​ക​ള്‍, ഹ്ര​സ്വ​കാ​ല ചി​കി​ത്സ എന്നിവ കൂടാതെ ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ള്‍, സം​ഗീ​തം, ക​ല, ക​ര​കൗ​ശ​ലം എ​ന്നി​വ​യി​ലെ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളുടെ പ​ഠനം തു​ട​ങ്ങി 30 ദി​വ​സ​ത്തി​ൽ താ​ഴെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഈ ​വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ക്കും. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും അ​നു​മ​തി​യു​ണ്ട്.

ദീ​ർ​ഘ​കാ​ല സ​ന്ദ​ർ​ശ​ങ്ങ​ൾ​ക്കാ​ണ് വി-2 ​വി​ഭാ​ഗ​ത്തി​ൽ വീ​സ അ​നു​വ​ദി​ക്കു​ന്ന​ത്. ബി​സി​ന​സ്, ന​യ​ത​ന്ത്രം, തൊ​ഴി​ല്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​നം, മെ​ഡി​ക്ക​ല്‍, ഔ​ദ്യോ​ഗി​കം, സ്റ്റു​ഡ​ന്‍റ് , സ​ന്ദ​ര്‍ശ​കം, മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ ഒ​മ്പ​ത് വീ​സ വി​ഭാ​ഗ​ങ്ങ​ൾ.

Latest News

Corehub Up