മാനന്തവാടി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനം വാച്ചർക്ക് പരിക്കേറ്റു. തോൽപ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമലവീട്ടിൽ വിഷ്ണുകുമാറി (45) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ജോലിക്ക് പോകുന്നതിനിടെ വീടിനു സമീപത്തുവച്ചായിരുന്നു ആക്രമണം.
ഇടതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.പി. ഷിബുകുട്ടൻ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.