x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടി​ന്‍റെ മ​ക്ക​ൾ​ക്ക് വിഷു കി​റ്റു​ക​ൾ എ​ത്തി​ച്ച് വ​ന​പാ​ല​ക​ർ


Published: April 14, 2026 07:40 AM IST | Updated: April 14, 2026 07:40 AM IST

നി​ല​ന്പൂ​ർ: ആ​ദി​വാ​സി ന​ഗ​റു​ക​ളി​ലെ വി​ഷു ആ​ഘോ​ഷം ക​ള​ർ​ഫു​ള്ളാ​ക്കാ​ൻ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​മാ​യി വ​ന​പാ​ല​ക​രെ​ത്തി. അ​ക​ന്പാ​ടം വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രാ​ണ് കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലെ അ​ന്പു​മ​ല, വെ​റ്റി​ല​ക്കൊ​ല്ലി, പാ​ല​ക്ക​യം ആ​ദി​വാ​സി ന​ഗ​റു​ക​ളി​ൽ എ​ത്തി ഓ​രോ കു​ടും​ബ​ത്തി​നും ആ​വ​ശ്യ​മാ​യ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ട​ങ്ങി​യ കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.പ​ന്തീ​രാ​യി​രം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന ക​ല്ലു​ണ്ട ആ​ദി​വാ​സി ന​ഗ​റി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കും കി​റ്റു​ക​ൾ കൈ​മാ​റി.

1000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട 120 കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്.
എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ എം.​എ​ൻ. ഷം​നാ​സ്, അ​ക​ന്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി.​കെ. മു​ഹ​സി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.
അ​ക​ന്പാ​ടം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ തൃ​ശൂ​രി​ലെ "ത​ടാ​കം’ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാണ് കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.ഓ​ണം നാ​ളു​ക​ളി​ലും ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ലും അ​ക​ന്പാ​ട​ത്തെ വ​ന​പാ​ല​ക​ർ കി​റ്റു​ക​ളു​മാ​യി കാ​ടു​ക​യ​റി എ​ത്താ​റു​ണ്ട്.

ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി മു​ഹ​മ്മ​ദ്കു​ട്ടി, സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​എ​ൻ. ശ്രീ​ജ​ൻ. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ.​ മു​ഹ​മ്മ​ദ് അ​സ് ലം, ​എം.​ജെ. മ​നു, വി.​ആ​ർ. വി​വേ​ക്, കെ. ​സ​ര​സ്വ​തി. കെ.​ഷി​ജ്ന, എ​സ്. രാ​ഖി, ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രാ​യ ജാ​സി​ർ, മു​നീ​ർ എ​ന്നി​വ​രും കി​റ്റു വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : nattu vishesham Forest rangers deliver Vishu

Recent News

Corehub Up