Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForestIntelligenceSleeperCell

അതിരഹസ്യമായി റിക്രൂട്ട്മെന്‍റ്: ഫോറസ്റ്റ് ഇന്‍റലിജന്‍സ് സ്ലീപ്പര്‍ സെല്ലില്‍ ഭേദഗതി

കോ​​ഴി​​ക്കോ​​ട്: വ​​നം​​വ​​കു​​പ്പി​​ലെ സ്ഥി​​രം ജീ​​വ​​ന​​ക്കാ​​രെ ഉ​​പ​​യോ​​ഗി​​ച്ച് വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ളി​​ല്‍ കൃ​​ത്യ​​മാ​​യ ര​​ഹ​​സ്യ​​വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കാ​​നു​​ള്ള ഇ​​ന്‍റ​​ലി​​ജ​​ന്‍സ് ‘സ്ലീ​​പ്പ​​ര്‍ സെ​​ല്ലി​​ന്‍റെ’പ്ര​​വ​​ര്‍ത്ത​​നം കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​വും ഫ​​ല​​പ്ര​​ദ​​വു​​മാ​​ക്കു​​ന്ന​​തി​​നാ​​യി സ​​ര്‍വീ​​സ് നി​​യ​​മ​​ങ്ങ​​ളി​​ല്‍ ഭേ​​ദ​​ഗ​​തി.

ഇ​​തു​​പ​​കാ​​രം സ്ലീ​​പ്പ​​ര്‍ സെ​​ല്ലി​​ല്‍ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ജീ​​വ​​ന​​ക്കാ​​രു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ളും നി​​യ​​മ​​ന ന​​ട​​പ​​ടി​​ക​​ളും പൂ​​ര്‍ണ​​മാ​​യും ര​​ഹ​​സ്യ​​മാ​​ക്കി വ​​യ്ക്കും.

എ​​ല്‍ഡി​​എ​​ഫ് സ​​ര്‍ക്കാ​​രി​​ന്‍ കാലത്ത് ആ​​രം​​ഭി​​ച്ച സ്ലീ​​പ്പ​​ർ സെ​​ല്ലി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ലെ പ്രാ​​യോ​​ഗി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ളും ത​​ട​​സ​​ങ്ങ​​ളും നീ​​ക്കാ​​നാ​​ണ് വി​​ജി​​ല​​ന്‍സ് ആ​​ന്‍ഡ് ഫോ​​റ​​സ്റ്റ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് അ​​ഡീ​​ഷ​​ണ​​ല്‍ പ്രി​​ന്‍സി​​പ്പ​​ല്‍ ചീ​​ഫ് ഫോ​​റ​​സ്റ്റ് ക​​ണ്‍സ​​ര്‍വേ​​റ്റ​​റു​​ടെ ശി​​പാ​​ര്‍ശ​​യെ തു​​ട​​ര്‍ന്ന് ഭേ​​ദ​​ഗ​​തി വ​​രു​​ത്തി​​യ​​ത്.

അ​​തീ​​വ​​ര​​ഹ​​സ്യ നി​​യ​​മ​​നം

ര​​ഹ​​സ്യ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​ല്‍ അ​​ഭി​​രു​​ചി​​യും ക​​ഴി​​വു​​മു​​ള്ള സ്ഥി​​രം ജീ​​വ​​ന​​ക്കാ​​രെ ഫോ​​റ​​സ്റ്റ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് മു​​ഖേ​​ന ക​​ണ്ടെ​​ത്തും. വി​​ജി​​ല​​ന്‍സ് ആ​​ന്‍ഡ് ഫോ​​റ​​സ്റ്റ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് അ​​ഡീ​​ഷ​​ണ​​ല്‍ പ്രി​​ന്‍സി​​പ്പ​​ല്‍ ചീ​​ഫ് ഫോ​​റ​​സ്റ്റ് ക​​ണ്‍സ​​ര്‍വേ​​റ്റ​​ര്‍ ഇ​​വ​​രെ സ്ലീ​​പ്പ​​ര്‍ സെ​​ല്ലി​​ലേ​​ക്കു നി​​യ​​മി​​ക്കും. ജീ​​വ​​ന​​ക്കാ​​രു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ളും നി​​യ​​മ​​ന ന​​ട​​പ​​ടി​​ക​​ളും പൂ​​ര്‍ണ​​മാ​​യും ര​​ഹ​​സ്യ​​മാ​​യി​​രി​​ക്കും. സ്ലീ​​പ്പ​​ര്‍ സെ​​ല്ലി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന ജീ​​വ​​ന​​ക്കാ​​ര്‍ അ​​വ​​രു​​ടെ ദൈ​​നം​​ദി​​ന ഓ​​ഫീ​​സ് ജോ​​ലി​​ക​​ള്‍ ത​​ട​​സ​​പ്പെ​​ടാ​​തെ ത​​ന്നെ സ​​ഹ​​പ്ര​​വ​​ര്‍ത്ത​​ക​​ര​​ട​​ക്കം മ​​റ്റാ​​രും അ​​റി​​യാ​​തെ അ​​തീ​​വ ര​​ഹ​​സ്യ​​മാ​​യി വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ച് നേ​​രി​​ട്ട് ഫോ​​റ​​സ്റ്റ് ഇ​​ന്‍റ​​ലി​​ജ​​ന്‍സി​​ലേ​​ക്കു റി​​പ്പോ​​ര്‍ട്ട് ചെ​​യ്യ​​ണം. ഓ​​ഫീ​​സി​​ലെ മ​​റ്റു ജീ​​വ​​ന​​ക്കാ​​ര്‍ക്കോ മേ​​ല​​ധി​​കാ​​രി​​കാ​​രി​​ക​​ള്‍ക്കോ സ്ലീ​​പ്പ​​ർ സെ​​ല്‍ അം​​ഗ​​ത്തി​​ന്‍റെ നി​​യ​​മ​​ന​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​വു​​ണ്ടാ​​കി​​ല്ല.

സ്ലീ​​പ്പ​​ര്‍ സെ​​ല്‍ അം​​ഗ​​ങ്ങ​​ള്‍ക്ക് ആ​​വ​​ശ്യ​​മാ​​യ നി​​ര്‍ദേ​​ശ​​ങ്ങ​​ളും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ഫോ​​റ​​സ്റ്റ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് സെ​​ല്ലി​​ല്‍നി​​ന്നു നേ​​രി​​ട്ടു ന​​ല്‍കും.

ശേ​​ഖ​​രി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ള്‍ യ​​ഥാ​​സ​​മ​​യം ഇ​​ന്‍റ​​ലി​​ജ​​ന്‍സി​​നു മാ​​ത്രം കൈ​​മാ​​റ​​ണം. സ​​ഹ​​പ്ര​​വ​​ര്‍ത്ത​​ക​​ര്‍ ഉ​​ള്‍പ്പെ​​ടെ മ​​റ്റാ​​രു​​മാ​​യും പ​​ങ്കു​​വ​​യ്ക്കാ​​ന്‍ പാ​​ടി​​ല്ല. സ്ലീ​​പ്പ​​ര്‍ സെ​​ല്ലി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ന് പ​​രി​​ധി നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ല. അ​​ധി​​ക പ്ര​​തി​​ഫ​​ല​​മോ മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ളോ പ്ര​​തീ​​ക്ഷി​​ക്കാ​​തെ സേ​​വ​​നം ചെ​​യ്യാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള യോ​​ഗ്യ​​രാ​​യ എ​​ല്ലാ സ്ഥി​​രം ജീ​​വ​​ന​​ക്കാ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും.

പ്ര​​വ​​ര്‍ത്ത​​നം വി​​ല​​യി​​രു​​ത്തും

സ​​മ​​ര്‍പ്പി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം, വൈ​​വി​​ധ്യം, ഗു​​ണ​​നി​​ല​​വാ​​രം, കൃ​​ത്യ​​ത എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ പ്ര​​വ​​ര്‍ത്ത​​നം വി​​ല​​യി​​രു​​ത്തും. നി​​ശ്ചി​​ത നി​​ല​​വാ​​രം പു​​ല​​ര്‍ത്താ​​ത്ത​​വ​​രെ ഒ​​ഴി​​വാ​​ക്കും. അ​​സി​​സ്റ്റ​​ന്‍റ് ഫോ​​റ​​സ്റ്റ് ക​​ണ്‍സ​​ര്‍വേ​​റ്റ​​റു​​ടെ റി​​പ്പോ​​ര്‍ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും സേ​​വ​​നം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണോ തു​​ട​​ര​​ണോ എ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്.

ഫോ​​റ​​സ്റ്റ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് ജീ​​വ​​ന​​ക്കാ​​ര്‍ക്കും അ​​വ​​രു​​ടെ അം​​ഗീ​​കൃ​​ത വി​​വ​​ര​​ദാ​​താ​​ക്ക​​ള്‍ക്കും ല​​ഭ്യ​​മാ​​കു​​ന്ന എ​​ല്ലാ​​വി​​ധ സം​​ര​​ക്ഷ​​ണ​​വും സ്ലീ​​പ്പ​​ര്‍ സെ​​ല്‍ അം​​ഗ​​ങ്ങ​​ള്‍ക്കും അ​​വ​​ര്‍ വ​​ഴി​​യു​​ള്ള വി​​വ​​ര​​ദാ​​താ​​ക്ക​​ള്‍ക്കും ല​​ഭ്യ​​മാ​​കും.

Latest News

Corehub Up