ഹൈദരാബാദ്: തെലുങ്കാനയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വേട്ടക്കാർ വന്യമൃഗങ്ങൾക്കായി ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചു. ബീറ്റ് ഓഫീസർ ഖമ്മം ജില്ലയിലെ കരേപ്പള്ളി മണ്ഡൽ സ്വദേശി നവീൻ നായിക് ആണു മരിച്ചത്.
ഭദ്രാദ്രിയിൽ കോതഗൂഡെം ജില്ലയിലെ നഗിരിപ്പേട്ടിൽ ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
നഗിരിപ്പേട്ടിൽ മൃഗങ്ങൾക്കായി വൈദ്യുതക്കെണി ഒരുക്കിയിരിക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നവീൻ അടക്കംനാല് ഉദ്യോഗസ്ഥർ ഇവിടേക്കെത്തിയത്. ബീറ്റ് ഓഫീസർ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.